Begin typing your search above and press return to search.
പാക്കേജ് ഫുഡ്‌സ് വില്‍പ്പനക്കാരുടെ ശ്രദ്ധയ്ക്ക്: FSSAI ഈ നിയമങ്ങള്‍ കര്‍ശനമാക്കി, പിടിവീഴും
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ സംബന്ധിച്ച കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ ശക്തമാക്കാനൊരുങ്ങി FSSAI. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) 28,906 സിവില്‍ കേസുകളും 4,946 ക്രിമിനല്‍ കേസുകളുമാണ് ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ചുമത്തിയത്. FSSAI മുന്‍ സിഇഒ അരുണ്‍ സിംഗാള്‍ പങ്കുവച്ച വിവരങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്.
ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം രജിസ്ട്രേഷനും ലൈസന്‍സിനുമായി ആരോഗ്യവകുപ്പ് കടയുടമകളെ തുടര്‍ച്ചയായി ബോധവല്‍ക്കരിക്കുന്നുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. 1,65,783 ലൈസന്‍സുകളും രജിസ്ട്രേഷനുകളുമാണ് ഇതുവരെ ചെറുകിടക്കാര്‍ക്കും ഭക്ഷ്യവില്‍പ്പന രംഗത്തുള്ളവര്‍ക്കും നല്‍കിയിട്ടുള്ളത്. ലേബലിംഗ് സംബന്ധിച്ചും നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
2020ലെ ഭേദഗതി വരുത്തിയ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ (ലേബലിംഗ് & ഡിസ്‌പ്ലേ) വ്യവസ്ഥ പ്രകാരം 1/2 സ്റ്റാര്‍ (കുറഞ്ഞ ആരോഗ്യം) മുതല്‍ 5 സ്റ്റാര്‍ (ആരോഗ്യമുള്ളത്) വരെ റേറ്റിംഗ് നല്‍കി കചഞന്റെ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് പ്രദര്‍ശിപ്പിക്കുന്നതിന് പാക്കേജുചെയ്ത ഭക്ഷണം വില്‍ക്കുന്നവര്‍ ബാധ്യസ്ഥരാണ്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കരട് രേഖ പുറത്തിറക്കിയിട്ടുമുണ്ട്.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കണക്കാക്കേണ്ടത് ഊര്‍ജം, പൂരിത കൊഴുപ്പ്, മൊത്തം പഞ്ചസാര, സോഡിയം, 100 ഗ്രാം ഖരഭക്ഷണം അല്ലെങ്കില്‍ 100 മില്ലി ലിക്വിഡ് ഫുഡ് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലായിരിക്കണമെന്നുണ്ട്.
ഒരു ഉല്‍പ്പന്നത്തിന് നല്‍കിയിരിക്കുന്ന സ്റ്റാര്‍റേറ്റിംഗ്'പാക്കിന് മുന്നില്‍ ഉല്‍പ്പന്നത്തിന്റെ പേരിനോ ബ്രാന്‍ഡ് നാമത്തിനോ സമീപം പ്രദര്‍ശിപ്പിക്കണം' എന്ന് ഡ്രാഫ്റ്റ് അറിയിപ്പില്‍ പറയുന്നു.
പാലും പാലും അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍, മുട്ട അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങള്‍, ശിശുക്കള്‍ക്ക് നല്‍കുന്ന ഫോര്‍മുല ഫുഡ്‌സ്, സാലഡുകള്‍, സാന്‍ഡ്വിച്ച് സ്പ്രെഡുകള്‍, ലഹരിപാനീയങ്ങള്‍ എന്നിവ പോലുള്ള ചില ഭക്ഷ്യ ഉല്‍പന്നങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതായും കാണാം.
Next Story
Videos