ബി2ബി ഹൊറേക സ്റ്റോറായ ഹോസ്റ്റ് റിറ്റെയ്‌ലിലേക്കും; കൊച്ചിയില്‍ രണ്ട് പുതിയ സ്റ്റോറുകള്‍ തുറന്നു

സംസ്ഥാനത്താദ്യമായി ഹോട്ടല്‍, റെസ്റ്റോറന്റ്, കേറ്ററിംഗ് (ഹൊറേക) മേഖലയിലെ ബി2ബി സ്റ്റോര്‍ കൊച്ചി വൈറ്റിലയില്‍ തുറന്ന ഹോസ്റ്റ് റീറ്റെയ്ല്‍ രംഗത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹോസ്റ്റിനെ പ്രസിദ്ധമാക്കിയതും കേരളത്തില്‍ ലഭ്യമല്ലാതിരുന്നതുമായ ഹൊറേക ഉല്‍പ്പന്നങ്ങളുടെ കേറ്ററിംഗ് പാക്കുകള്‍ക്കൊപ്പം റീറ്റെയ്ല്‍ പാക്കുകളും സ്റ്റോക്കെത്തിക്കഴിഞ്ഞെന്ന് ഡയറക്ടര്‍ അരുണ്‍ ആന്റണി പറഞ്ഞു.

എറണാകുളത്ത് തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിലും കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും പുതിയ സ്റ്റോറുകളും തുറന്നിട്ടുണ്ട്. വൈറ്റിലയിലെ സ്റ്റോറിലും പ്രത്യേക റീറ്റെയ്ല്‍ കൗണ്ടറുകള്‍ ആരംഭിച്ചു. കോവിഡിനു പിന്നാലെ ബി2ബി സ്റ്റോറില്‍ ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച മികച്ച പ്രതികരണമാണ് റീടെയില്‍ രംഗത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.

ഹോറേക മേഖലയ്ക്കാവശ്യമായ എല്ലാവിധ ഭക്ഷ്യോല്‍പ്പന്ന ചേരുവകളും പാക്കിംഗ് മെറ്റീരിയലുകളും ഹൗസ്‌കീപ്പിംഗ് ഉല്‍പ്പന്നങ്ങളുമാണ് ഹോസ്റ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അപൂര്‍വ ഭക്ഷ്യോല്‍പ്പന്ന ചേരുവകളാണ് ഹോസ്റ്റിന്റെ പ്രധാന ആകര്‍ഷണമെന്നും അരുണ്‍ പറഞ്ഞു.

പാര്‍മിസാന്‍, എമ്മെംതാള്‍, ഗുഡ, എഡാം, ബ്ലൂ, എഡ്ബോള്‍ തുടങ്ങിയ വിവിധ ചീസുകള്‍ ഉള്‍പ്പെടെയാണിത്. വിദേശവാസവും യാത്രകളും മൂലം കേരളീയര്‍ വിദേശഭക്ഷണങ്ങള്‍ക്കും പാചകത്തിനും ഏറെ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെയായി ജപ്പാനീസ്, മെഡിറ്ററേനിയന്‍, മെക്സിക്കന്‍ വിഭവങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്.

പരമ്പരഗതമായി ഡിമാന്‍ഡുള്ള ചൈനീസ്, അറബിക് ഉല്‍പ്പന്നങ്ങള്‍ക്കു പുറമെയാണിത്. ടൂറിസ്റ്റ് സീസണായതോടെ ആ മേഖലയില്‍ നിന്നും വര്‍ധിച്ച ഡിമാന്‍ഡുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് ഡിസം. 18 മുതല്‍ ജനുവരി 1 വരെ ഹോസ്റ്റ് സ്റ്റോറുകളില്‍ 5000 രൂപയ്ക്ക് മുകളില്‍ റീറ്റെയ്ല്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് ടിന്‍-പാക്ക്ഡ് റിച്ച് പ്ലം കേക്ക് ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it