റെക്കോര്‍ഡ് നഷ്ടവുമായി ഐകിയ ഇന്ത്യ

ഹോം ഫര്‍ണിഷിംഗ് റീറ്റെയ്‌ലര്‍ ഐകിയയുടെ ഇന്ത്യന്‍ യൂണിറ്റ് റെക്കോര്‍ഡ് നഷ്ടത്തില്‍. 2022 സാമ്പത്തിക വര്‍ഷം 902.8 കോടി രൂപയാണ് ഐകിയയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം 809.8 കോടി രൂപയായിരുന്നു കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ നഷ്ടം.

അതേസമയം കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പന വരുമാനം കൂടിയിട്ടുണ്ട്. മാര്‍ച്ച് 2021 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ 607.7 കോടി രൂപയില്‍ നിന്ന് 77.07 ശതമാനം വര്‍ധനയോടെ 1076.1 കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തെ വരുമാനം.
ആകെ വരുമാനത്തിലും വര്‍ധനവുണ്ട്. 1125.5 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം നേടിയത്. മുന്‍വര്‍ഷം ഇത് 650.2 കോടി രൂപയായിരുന്നു. കോവിഡുമായിമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐകിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ഹൈദരാബാദ്, നവി മുംബൈ, ബെംഗളൂരി എന്നിവിടങ്ങളിലാണ് ഐകിയയുടെ വമ്പന്‍ സ്റ്റോറുകള്‍ ഉള്ളത്. കൂടാതെ മുംബൈ, പൂന, ഹൈദരാബാദ്, ഗുജറാത്ത്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വില്‍പ്പനയും നടത്തിവരുന്നുണ്ട്.
2018 ല്‍ ഹൈദരാബാദില്‍ സ്റ്റോര്‍ തുറന്നു കൊണ്ടാണ് ഐകിയ ഇന്ത്യയില്‍ എത്തിയത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it