ചൈനയെ മറികടന്ന് ഇന്ത്യ വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ വിപണിയാകും

ഇന്ത്യയും ചൈനയും അതിവേഗം വളരുന്ന രണ്ട് വിപണികളാണ്. ഈ വര്‍ഷം ചൈനയെ മറികടന്ന് വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി ഇന്ത്യ മാറാന്‍ സാധ്യതയുണ്ടെന്ന് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും വാള്‍മാര്‍ട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോണ്‍ ഡേവിഡ് റെയ്നി പറഞ്ഞു.

ഇവയുണ്ട് ഇന്ത്യയില്‍

ഫ്‌ളിപ്കാര്‍ട്ട്, ഫോണ്‍പേ എന്നീ കമ്പനികളുടെ ഉടമയാണ് വാള്‍മാര്‍ട്ട്. ഇന്ത്യയില്‍ തങ്ങള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടും ഫോണ്‍പേയും ഉണ്ട്. രണ്ടും കമ്പനികള്‍ക്കും അവിടെ വലിയ വിപണി വിഹിതമുണ്ടെന്നും ജോണ്‍ ഡേവിഡ് റെയ്നി പറഞ്ഞു. ഇന്ത്യയില്‍ ആമസോണ്‍, മീഷോ, റിലയന്‍സിന്റെ ജിയോമാര്‍ട്ട്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായി വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് മത്സരിക്കുന്നുണ്ട്.

ചൈനയിലെ സാന്നിധ്യം

1996 മുതല്‍ വാള്‍മാര്‍ട്ട് ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാള്‍മാര്‍ട്ടിന് 43 സാംസ് ക്ലബ് സ്റ്റോറുകളും 322 വാള്‍മാര്‍ട്ട് സൂപ്പര്‍സെന്ററുകളും അവിടെയുണ്ട്. ഇതോടെ 2023 ജനുവരി 31 വരെ മൊത്തം റീറ്റെയ്ല്‍ സ്റ്റോറുകളുടെ എണ്ണം 365 ആയി. യുഎസ്, പ്യൂര്‍ട്ടോ റിക്കോ, ബ്രസീല്‍, മെക്‌സിക്കോ എന്നിവിടങ്ങളിലും വാള്‍മാര്‍ട്ട് സാംസ് ക്ലബ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it