ജര്‍മന്‍ നിര്‍മിത അടുക്കളയുമായി കിച്ചണ്‍ സ്‌റ്റോറീസ്; കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍
ഒതുങ്ങിയതും പുതിയ വീടുകളുടെ ഡിസൈനുകൾക്ക് ചേരുന്നതുമായ മോഡുലാര്‍ കിച്ചണുകള്‍ അവതരിപ്പിച്ച കിച്ചണ്‍ സ്‌റ്റോറീസ് ബ്രാൻഡ് കേരളത്തിലെ വിപണിയിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നു. കിച്ചണ്‍ സ്‌റ്റോറീസിന്റെ ഇന്ത്യയിലെ ആറാമത് എക്‌സ്പീരിയന്‍സ് സ്റ്റോറും കേരളത്തിലെ ആദ്യ സ്‌റ്റോറുമാണ് കൊച്ചി, ചക്കരപ്പറമ്പില്‍ ആരംഭിച്ചിരിക്കുന്നത്.
ഹൗസ് ഓഫ് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ബില്‍റ്റ് ഇന്‍ അപ്ലയന്‍സസ്, മോഡുലര്‍ കിച്ചണ്‍ ബ്രാന്‍ഡ് ആണ് കിച്ചണ്‍ സ്റ്റോറീസ്. പ്രീമിയം ബില്‍റ്റ് ഇന്‍ അപ്ലയന്‍സസും ജര്‍മന്‍ നിര്‍മിത മോഡുലര്‍ കിച്ചണും ഉപയോക്താവിന്റെ ആവശ്യകതയ്ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തു നൽകുന്നുവെന്നതാണ് ഈ സ്റ്റോറിന്റെ പ്രത്യേകത.
4,600 ചതുരശ്ര അടിയിലേറെ വിസ്തൃതിയിലുള്ള ഈ സ്റ്റോര്‍ അവതരിപ്പിച്ചത് കനു കിച്ചണ്‍ കള്‍ചര്‍ ഡയറക്ടര്‍ കനുപ്രിയ മാളും ആര്‍ക്കിടെക്ട് നിഷ സിറിളും ചേര്‍ന്നാണ്. എന്‍എച്ച് ബൈപാസ് സര്‍വീസ് റോഡില്‍ ഹോളീഡേ ഇന്നിനു സമീപമായാണ് ഈ സ്റ്റോറുള്ളത്.
എട്ട് ലക്ഷം രൂപ മുതല്‍
കോവിഡിന് മുമ്പ് 5 ലക്ഷം രൂപ കൊണ്ട് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അടുക്കളയൊരുക്കാമായിരുന്നുവെങ്കില്‍ ഇന്ന് ചെലവ് കൂടിയതും ഡിമാന്‍ഡ് വര്‍ധിച്ചതും വില കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ കിച്ചണ്‍ സ്റ്റോറീസ് അടുക്കളകള്‍ 8 ലക്ഷം രൂപ മുതല്‍ ലഭ്യമാകുമെന്ന് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ കിച്ചണ്‍ സ്റ്റോറീസ് വിഭാഗം മേധാവി രോഹിത് തരകന്‍ പറഞ്ഞു.
അഞ്ച് വര്‍ഷം വാറന്റിയാണ് കിച്ചണ്‍ സ്‌റ്റോറീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ പല ഉപകരണങ്ങള്‍ക്കും കിച്ചണ്‍ യൂണിറ്റിനും മാനുഫാക്ചറിംഗ് ഗാരന്റിയായി അധിക 5 വര്‍ഷം കൂടി നല്‍കിയിട്ടുണ്ട്.
'ഹാക്കര്‍' സാങ്കേതിക വിദ്യ
1898 മുതല്‍ മോഡുലാര്‍ കിച്ചണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാക്കറാണ് (Hacker Kuchen GmbH &Co.KG) ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ കിച്ചണ്‍ സ്‌റ്റോറീസ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. കൊച്ചിയിലെ എക്‌സ്പീരിയന്‍സ് സ്റ്റോറിന് പുറമെ ഓണ്‍ലൈനിലും കിച്ചണ്‍ സ്‌റ്റോറീസ് സഭ്യമാണ്. പ്രത്യേക പരിശീലനം നേടിയ ജോലിക്കാരാണ് കേരളമെമ്പാടുമുള്ള പ്രദേശങ്ങളിലെത്തി കിച്ചണുകള്‍ ക്രമീകരിക്കുക. ഇന്‍സ്റ്റലേഷനു പുറമെ സര്‍വീസും നല്‍കുന്നുണ്ട്.
കനു കിച്ചണ്‍ കള്‍ചര്‍ ഡയറക്ടര്‍ കനുപ്രിയ മാളും ആര്‍ക്കിടെക്ട് നിഷ സിറിളും ചേർന്ന് ഉദ്‌ഘാടനം നിർവഹിക്കുന്നു. കനു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ക്യാപ്റ്റന്‍ മുകേഷ് കുമാര്‍, കിച്ചണ്‍ സ്റ്റോറീസ് ഡയറക്റ്റര്‍ തോമസ് തരകന്‍ തുടങ്ങിയവർ സമീപം