ഒമാനില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ്; സുല്‍ത്താനെ കണ്ട് യൂസഫലി

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഗള്‍ഫ് രാഷ്ട്രമായ ഒമാനില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി എം.എ. യൂസഫലി ഡല്‍ഹിയില്‍ കൂടിക്കാഴ്ചയും നടത്തി.

ഒമാന്‍ സുല്‍ത്താനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഹൈതം ബിന്‍ താരിഖ് ഇന്ത്യയിലെത്തുന്നത്. നിലവില്‍ ലുലു ഗ്രൂപ്പിന് 36 ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഒമാനിലുണ്ട്. 3,500ലധികം ഒമാന്‍ പൗരന്മാരും ലുലു ഗ്രൂപ്പിന്റെ ഒമാന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിലും എം.എ. യൂസഫലി സംബന്ധിച്ചു.
Related Articles
Next Story
Videos
Share it