ഗ്രെയ്റ്റര്‍ നോയ്ഡയില്‍ ലുലു 500 കോടി രൂപയുടെ ഭക്ഷ്യ-കാര്‍ഷിക സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുന്നു

ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡയില്‍ 500 കോടി രൂപ മുതല്‍ മുടക്കുള്ള കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ -കാര്‍ഷിക ഉത്പന്ന സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുന്നു. പദ്ധതിക്ക് അവശ്യമായ 20 ഏക്കര്‍ സ്ഥലം ഗ്രെയ്റ്റര്‍ നോയിഡ വ്യവസായ വികസന അതോറിറ്റി സീ ഇ ഒ നരേന്ദ്ര ഭൂഷണ്‍ ലുലു ഗ്രൂപ്പിന് കൈമാറി. ആഭ്യന്തരമായി സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് 20,000 ടണ്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ലുലു വിവിധ രാജ്യങ്ങളില്‍ ഉള്ള ഹൈപ്പര്‍മാര്‍ട്ടുകളുടെ ആവശ്യത്തിനാണ് പദ്ധതി ആരംഭിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കര്‍ഷകരില്‍ നിന്നും നേരിട്ടാവും പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പ് സംഭരിക്കുകല്‍.
500 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നേരിട്ട് 700 പേര്‍ക്കും പരോക്ഷമായി 1500 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ലുലു ഗ്രൂപ്പ് 220 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ മലേഷ്യ, ഇന്തോനേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 16 ന് 2000 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
രണ്ടു നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മൊത്തം വിസ്തീര്‍ണം രണ്ടു ദശലക്ഷം ചതുരശ്ര അടി. ഉത്തര്‍ പ്രദേശില്‍ ലക്ക് നൗവില്‍ സ്ഥാപിക്കുന്ന 2000 കോടിയുടെ ലുലു ഹൈപ്പര്‍മാര്‍കെറ്റ് ഏപ്രില്‍ 2022 ഉല്‍ഘാടനം നടത്തും


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it