കൗമാരക്കാര്‍ക്കായി മിന്ത്രയുടെ 'ടീന്‍സ് സ്റ്റോര്‍ '

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ മിന്ത്ര കൗമാരക്കാര്‍ക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിരിക്കുന്നു. ടീന്‍സ് സ്റ്റോര്‍ എന്ന് അറിയപ്പെടുന്ന ഈ വിഭാഗത്തില്‍ അത്‌ലെഷര്‍, ഡെനിം വസ്ത്രങ്ങള്‍, അടി വസ്ത്രങ്ങള്‍, കാഷ്വല്‍ വിയര്‍ , പാര്‍ട്ടി വിയര്‍ , എത്‌നിക് വിയര്‍, പാദരക്ഷകള്‍ തുടങ്ങി വിപുലമായ ഉല്‍പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേയും വിദേശത്തേയും നൂറിലധികം ബ്രാന്‍ഡുകളില്‍ നിന്ന് 20,000 ത്തില്‍ പ്പരം ശൈലികളാണ് മിന്ത്ര ടീന്‍സ് സ്റ്റോറില്‍ ലഭിക്കുന്നത്. കൗമാരക്കാരെ ആകര്‍ഷിക്കുന്ന വിവിധ തരം ട്രെന്‍ഡി ഫാഷനുകള്‍ മിന്ത്ര ടീന്‍സ് സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീ കെ, ടോമി ഹില്‍ഫഗര്‍, നൈക്കി, പ്യുമ, ആദിദാസ്, ജസ്റ്റിസ്, മാംഗോ ടീന്‍സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളാണ് ടീന്‍സ് സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് -299 രൂപ മുതല്‍ ലഭ്യമാണ്.
ടൈ ആന്‍ഡ് ഡൈ ടീ ഷര്‍ട്ടുകള്‍, വൈഡ് ലെഗ്ഗ്ഡ് ഡെനിംസ് ജീന്‍സ് ആന്റി ഫിറ്റ്, ഓവര്‍ സൈസ് തുണിത്തരങ്ങള്‍, റിബ്ബഡ് വസ്ത്രങ്ങള്‍ തുടങ്ങി വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ മിന്ത്രയില്‍ ലഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it