കുഞ്ഞുടുപ്പുമായി ടൈനി മാഫിയ, ഫെതര്‍ലൈനിന്റെ കിടിലന്‍ കസേരകള്‍; ധനം റീറ്റെയ്ല്‍ സമ്മിറ്റില്‍ തിളങ്ങി കമ്പനികള്‍

കുട്ടിപ്പട്ടാളങ്ങള്‍ക്കായി കുട്ടിയുടുപ്പും പാദരക്ഷകളുമെല്ലാമൊരുക്കി കിഡ്‌സ് ഫാഷന്‍ 'ടൈനി മാഫിയ'. ലോകോത്തര കസേരകളുടെ ശേഖരവുമായി കസേര നിര്‍മാണ കമ്പനിയായ കോഴിക്കോട്ടെ ഫെതര്‍ലൈന്‍. വിവിധ ജ്യൂസുകളൊരുക്കി കണ്ണൂരിന്റെ സാലിസണ്‍സ് തുടങ്ങി ഇരുപതിലേറെ കമ്പനികളുടെ സ്റ്റാളുകളാണ് ധനം റീറ്റെയ്ല്‍, ഫ്രീഞ്ചൈസ് സമ്മിറ്റില്‍ തിളങ്ങിയത്.

വ്യക്തിഗതത പരിചരണം, ക്ലീനിംഗ് എന്നീ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളുമായി ഹീലിന്റെ (haeal) സ്റ്റാളും ധനം റീറ്റെയ്ല്‍ സമ്മിറ്റിലുണ്ടായിരുന്നു. ധനമൊരുക്കിയത് വലിയൊരു അവസരമാണെന്നും വിവിധയിടങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ ധനം സമ്മിറ്റില്‍ ഹീലിനെ സമീപിച്ചതായും ഹീലിന്റെ വക്താവ് രാംസല്‍ ജബ്ബാര്‍ പറഞ്ഞു.

ആഡ്‌ലര്‍ പോസ് ഇന്ത്യ, ആഡ്സ്റ്റാര്‍ അഡ്വര്‍ടൈസിംഗ്, ബാങ്ക് ഓഫ് ബറോഡ, ഡിഫൈന്‍ സൊല്യൂഷന്‍സ്, ഡോ. സൂ, ഗോ കൈറ്റ്‌സ്, കെ.പി.എം.ജി റൂഫിംഗ്, ലെഗസി പാര്‍ട്ട്‌ണേഴ്‌സ്, സ്റ്റൈലൂപ്പ്, വോക്‌സ്‌ബേ, എക്‌സ്പ്രസ്സോ ഗ്ലോബല്‍ തുടങ്ങി വിവിധ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ധനം റീറ്റെയ്ല്‍, ഫ്രീഞ്ചൈസ് സമ്മിറ്റില്‍ പ്രദര്‍ശിപ്പിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it