റീറ്റെയ്ല്‍ വ്യാപാരികള്‍ക്കായി വികെസിയുടെ 'പരിവാര്‍ ആപ്പ്'

ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വ്യാപാരങ്ങളെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിക്കുന്ന പുതിയ ഷോപ്പിംഗ് അനുഭവവുമായി പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. 'വികെസി പരിവാര്‍' എന്ന ആപ്പ് വികെസി ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചനാണ് ആപ്പ് അവതരിപ്പിച്ചത്.

ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്ന പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയല്‍പ്പക്ക വ്യാപാരികളേയും ഡീലര്‍മാരേയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് വികെസി പരിവാര്‍ ആപ്പ്. ഇതു വഴി ഉപഭോക്താവിന് തൊട്ടടുത്ത ഷോപ്പിലെ വികെസി ഉല്‍പ്പന്നങ്ങളും മറ്റും മൊബൈലില്‍ പരിശോധിക്കാനും തെരഞ്ഞെടുക്കാനും കഴിയും.
റീറ്റെയ്ല്‍ ഷോപ്പുകള്‍ക്ക് അവരുടെ മറ്റു ഉല്‍പ്പന്നങ്ങളും ഈ ആപ്പിലൂടെ വില്‍ക്കാനും അവസരമുണ്ട്. മൊത്തവിതരണക്കാരേയും റീറ്റെയ്ല്‍ ഷോപ്പുകളേയും നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഈ രീതി വ്യാപാരികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരമൊരുക്കുമെന്ന് വികെസി പ്രൈഡ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it