Begin typing your search above and press return to search.
ഇൻഡസ് ടവേഴ്‌സിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ച് വോഡാഫോൺ, ഇൻഡസ് ടവേഴ്‌സില്‍ എയര്‍ടെല്ലിനുളളത് 50% ഓഹരികള്‍
ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിലെ തങ്ങളുടെ മുഴുവൻ ഓഹരികളും പിൻവലിക്കുന്നതായി വോഡാഫോൺ ഗ്രൂപ്പ്. ഇതിന് അനുസൃതമായി കമ്പനിയുമായി ബന്ധപ്പെട്ട ഓഹരി ഉടമകളുടെ കരാറില്‍ മാറ്റങ്ങള്‍ വരുത്തിയതായി ഇൻഡസ് ടവേഴ്‌സ് ഓഹരി വിപണിയെ അറിയിച്ചു.
വോഡാഫോൺ ഓഹരി ഉടമകളായ അൽ-അമിൻ ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡ്, ഏഷ്യൻ ടെലികമ്മ്യൂണിക്കേഷൻ ഇൻവെസ്റ്റ്‌മെൻ്റ് (മൗറീഷ്യസ്) ലിമിറ്റഡ്, ട്രാൻസ് ക്രിസ്റ്റൽ ലിമിറ്റഡ്, വോഡഫോൺ ടെലികമ്മ്യൂണിക്കേഷൻസ് (ഇന്ത്യ) ലിമിറ്റഡ്, സി.സി.ഐ.ഐ (മൗറീഷ്യസ്), യൂറോ പെസഫിക് സെക്യൂരിറ്റീസ് ലിമിറ്റഡ്, പ്രൈം മെറ്റല്‍സ്, മൊബിൽവെസ്റ്റ്, ഒമേഗ ടെലികോം ഹോൾഡിംഗ്സ് പ്രൈവറ്റ്, ഉഷ മാർട്ടിൻ ടെലിമാറ്റിക്‌സ് ലിമിറ്റഡ് എന്നിവരാണ് ഇൻഡസ് ടവേഴ്‌സിലെ തങ്ങളുടെ മുഴുവൻ ഓഹരികളും വിറ്റഴിച്ചത്.
ഭാരതി എയർടെൽ ലിമിറ്റഡ്, വോഡാഫോൺ ഓഹരി ഉടമകള്‍, ഇൻഡസ് ടവേഴ്‌സ് എന്നിവര്‍ക്കിടയിലെ ഓഹരിയുടമാ ഉടമ്പടി പ്രകാരമുള്ള വോഡഫോണിൻ്റെ അവകാശങ്ങളും ബാധ്യതകളും അവസാനിച്ചിരിക്കുകയാണ്.
കമ്പനിയുടെ എ.ഒ.എ യില്‍ (ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍) വോഡഫോൺ ഓഹരി ഉടമകളുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഭാരതി എയർടെല്ലും വോഡാഫോൺ ഓഹരി ഉടമകളും തമ്മിലുള്ള എല്ലാ ബാധ്യതകളും ഇതോടെ നീങ്ങി. വോഡാഫോൺ ഓഹരി ഉടമകള്‍ 2024 ഡിസംബർ 5 നാണ് ഇൻഡസ് ടവേഴ്‌സിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ടവർ ഇന്‍സ്റ്റലേഷന്‍ കമ്പനി ഇൻഡസ് ടവേഴ്‌സ്. ഓഗസ്റ്റിലാണ് ഭാരതി എയർടെൽ ലിമിറ്റഡിൻ്റെ ഉപ കമ്പനിയായി ഇൻഡസ് ടവേഴ്‌സ് മാറിയത്. സുനിൽ ഭാരതി മിത്തലിൻ്റെ നേതൃത്വത്തിലുള്ള എയർടെലിന് ഇൻഡസ് ടവേഴ്‌സിൽ 50 ശതമാനം ഓഹരികളാണ് ഉളളത്.
Next Story
Videos