സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപാര മേളകള്‍ നടത്താം

വ്യാപാര വാണിജ്യ മേളകള്‍ നടത്താന്‍ വലിയ മൈതാനങ്ങളോ പഞ്ച നക്ഷത്ര ഹോട്ടലോ തേടി പോകേണ്ട. അമേരിക്കയിലെ വമ്പന്‍ റീട്ടയില്‍ ശൃംഖലയായ വോള്‍മാര്‍ട്ട് ട്വിറ്ററില്‍ ആദ്യത്തെ വ്യാപാര മേള നടത്താന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ടിക് ടോക്കില്‍ ആദ്യ ലൈവ് സ്ട്രീം ഷോപ്പിംഗ് പരിപാടി സംഘടിപ്പിച്ച ശേഷം 15 ല്‍ പരം വ്യാപാര മേളകള്‍ വിജയകരമായി നടത്തി.

നവംബര്‍ 28 ന് വൈകുന്നേരം7 മണിക്ക് (അമേരിക്കന്‍ സമയം) പ്രശസ്ത ഗായകനും നര്‍ത്തകനുമായ ജാ സണ്‍ ഡെരുലോ നയിക്കുന്ന 'സൈബര്‍ ഡീല്‍സ് സണ്‍ഡേ' എന്ന 30 മിനിറ്റ് ദൈര്‍ഘ്യം ഉള്ള പരിപാടിയില്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ ആദായ കച്ചവടം നടക്കും.
ട്വിറ്റര്‍ കൂടാതെ ഇന്‍സ്റ്റാഗ്രാം, വാള്‍മാര്‍ട്ട് ലൈവ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലും പരിപാടി ലൈവായി കാണാം.ക്രിസ്തുമസ് ആഘോഷ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം സാമൂഹ്യ വ്യാപാര വാണിജ്യ മേളകള്‍ സംഘടിപ്പിക്കുന്നത്.
റീറ്റെയ്ല്‍ വ്യവസായത്തിന്റെ ഭാവി സാമൂഹ്യ വാണിക്യത്തിലാണെന്ന് വിശ്വസിക്കുന്ന വാള്‍മാര്‍ട്ട് വരും മാസങ്ങളില്‍ കൂടുതല്‍ ഓണ്‌ലൈന്‍ വ്യാപാര മേളകള്‍ നടത്താന്‍ ഒരുങ്ങുകയാണ്.


Related Articles

Next Story

Videos

Share it