ഗണിതപഠനത്തില്‍ സഹായിക്കാന്‍ വിഡിയോ ഉത്തരങ്ങളുമായി ഒരു സ്റ്റാര്‍ട്ടപ്പ്

കണക്ക് പഠിച്ചാല്‍ അതിമധുരമാണ്. എന്നാല്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ ഇത്രയും കയ്പ് നിറയക്കുന്ന മറ്റൊന്നുമുണ്ടാകില്ല. നിരന്തരമായി ക്രിയകള്‍ ചെയ്ത് ഉറപ്പിയ്ക്കുന്നതിലൂടെ കണക്ക് ഈസിയാകൂ എന്ന സാധ്യത കണക്കിലെടുത്ത് മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിഡിയോ ഫോര്‍മാറ്റില്‍ വിശദീകരിക്കുന്ന സേവനവുമായി ഒരു സ്റ്റാര്‍ട്ടപ്പ്.

ആദ്യഘട്ടത്തില്‍ 10, 11, 12 സിബിഎസ്ഇ ക്ലാസുകളിലെ ഗണിതപാഠങ്ങളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് വിഡിയോകളിലൂടെ വിശദീകരിച്ചു നല്‍കിയിരിക്കുന്നത്. ഇന്ത്യയെമ്പാടുമുള്ള നൂറോളം ഗണിത അധ്യാപകരുടെ സഹായത്തോടെ കൊച്ചിയിലും മുംബൈയിലുമുള്ള സ്റ്റുഡിയോകളിലാണ് വിഡിയോകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ഷോആന്‍സ് മാര്‍ക്കറ്റിംഗ് മേധാവി രാം മോഹന്‍ നായര്‍ പറഞ്ഞു.
വായിച്ച് മനസ്സിലാക്കുന്നതിനേക്കാള്‍ ഹൃദിസ്ഥമാക്കാനെളുപ്പം ദൃശ്യങ്ങളിലൂടെയാണെന്നതിനാലാണ് ഇതിലെ വിഡിയോകളില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥിക്ക് തനിയെ ചെയ്ത് പഠിക്കാനും സൗകര്യമുണ്ട്. തെറ്റുന്ന ഉത്തരങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന വിഡിയോകള്‍ ഓരോ ചോദ്യത്തിനുമുണ്ടാകും.
www.showans.com സന്ദര്‍ശിച്ച് ഒരു മള്‍ട്ടിപ്പ്ള്‍ ചോയ്സ് ടെസ്റ്റ് സൗജന്യമായി ചെയ്യുന്നതിലൂടെ ഷോആന്‍സില്‍ രജിസ്റ്റര്‍ ചെയ്യാം.
1. Please find the link for Demo Video:


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it