ഓല സ്ഥാപകന്‍ ഭവിഷ് ആഗര്‍വാളിന്റെ നേതൃത്വത്തിലുള്ള നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമായ കൃത്രിം പുതിയ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചു. മലയാളമടക്കം 10ലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ചാറ്റ് ബോട്ട് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.റ്റിയോടും ഗൂഗിളിന്റെ ജെമിനിയോടുമാണ് (പഴയ ബാര്‍ഡ്) മത്സരിക്കുന്നത്. ചാറ്റ് ജി.പി.റ്റിയില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മാത്രമാണ് ലഭ്യം.
ബാര്‍ഡില്‍ ഒരു പ്രോംപ്റ്റില്‍ മൂന്ന് ചോയ്‌സുകള്‍ നല്‍കുമെങ്കില്‍ കൃത്രിം ഒറ്റ ഉത്തരമാണ് നല്‍കുക. മാത്രമല്ല ചാറ്റ് ജി.പി.റ്റിക്ക് സമാനമായ രീതിയില്‍ പ്രോംപ്റ്റ് എഡിറ്റ് ചെയ്യാനുമാകില്ല.
പരീക്ഷണഘട്ടത്തിലുള്ള എ.ഐ ചാറ്റ്‌ബോട്ട് കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയത് ഇന്നലെയാണ്. ഇത് ഫസ്റ്റ് ജനറേഷന്‍ ഉത്പന്നമാണെന്നും കൂടുതല്‍ ഉത്പന്നങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ച ഭവിഷ് അഗര്‍വാള്‍ ഉപയോക്താക്കളോട് ഫീഡ് ബാക്ക് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസമാണ് കൃത്രിം 50 മില്യണ്‍ ഡോളര്‍ സമാഹരിച്ചുകൊണ്ട് രാജ്യത്തെ ആദ്യ എ.ഐ യൂണികോണായി മാറിയത്. അതിവേഗം യൂണികോണ്‍
പട്ടികയിലിടം നേടുന്ന സ്റ്റാര്‍ട്ടപ്പെന്ന ഖ്യാതിയും കൃത്രിം നേടിയിരുന്നു. 100 കോടി ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് യൂണികോണ്‍ എന്നു വിളിക്കുന്നത്.
കൃത്രിം എ.ഐ ചാറ്റ് ബോട്ട് എങ്ങനെ ഉപയോഗിക്കാം
സ്‌റ്റെപ്പ് 1: കൃത്രിമിന്റെ വെബ്‌സൈറ്റായ chat.olakrutrim.com സന്ദര്‍ശിക്കുക.
സ്‌റ്റെപ്പ് 2: മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
സ്‌റ്റെപ്പ് 3: ലോഗിന്‍ ചെയ്തുകഴിയുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവര്‍ക്കാവശ്യമായ ഭാഷ തിരഞ്ഞെടുക്കാം.
സ്‌റ്റെപ്പ് 4: നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിക്കാം. പ്രോംപ്റ്റ് നല്‍കുന്നതിനനുസരിച്ച് ഉത്തരം ലഭിക്കും.
കൃത്രിം വിവരങ്ങള്‍ ശേഖരിച്ചു വരുന്നതെയുള്ളൂ അതുകൊണ്ട് തരുന്ന വിവരങ്ങള്‍ പൂര്‍ണമായങ്ങ് വിശ്വസിക്കണ്ട. തെറ്റുകളുണ്ടാ
കുമെന്ന് കമ്പനി തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
മലയാളത്തില്‍ കവിതകളും പ്രസംഗങ്ങളുമൊക്കെ തയ്യാറാക്കി നല്‍കാന്‍ കൃത്രിമിനോട് ആവശ്യപ്പെടാം. മണ്‍സൂണിനെ കുറിച്ച് മലയാളത്തില്‍ കൃത്രിം എഴുതി നല്‍കിയ കവിതയാണ് താഴെ നല്‍കിയിട്ടുള്ളത്.
കവിത മാത്രമല്ല വലിയ പ്രോഗ്രാമിംഗ് ലാംഗ്വേജുകളും കോഡുകളുമൊക്കെ കൃത്രിമിന് വഴങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.