Begin typing your search above and press return to search.
Blue Wings Aviation, രാജ്യാന്തര നിലവാരത്തില്‍ ഏവിയേഷന്‍ പഠനം
എന്തുകൊണ്ട് രാജ്യാന്തര നിലവാരത്തിലുള്ള പഠന കോഴ്‌സുകള്‍ നമുക്കും ലഭ്യമാക്കിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് ബ്ലൂവിംഗ്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവി. ചുരുങ്ങിയ കാലം കൊണ്ട് 100 ശതമാനം പ്ലേസ്‌മെന്റ് ലഭിക്കുന്ന മികച്ച സ്ഥാപനമാക്കി അതിനെ മാറ്റിയ അനുഭവം പറയുന്നു സാരഥി കൂടിയായ സോണി മണിരഥൻ.
ആശയം വന്ന വഴി
അമേരിക്കന്‍ ക്രൂസ് ഷിപ്പിംഗ് കമ്പനിയായ കാര്‍ണിവല്‍ ക്രൂസ് ലൈനിലെ ജീവനക്കാരനായിരുന്ന സോണി മണിരഥന്റെ മനസ്സില്‍ ഉദിച്ച ആശയമാണിത്. 35 ഓളം രാജ്യങ്ങളില്‍ സന്ദര്‍ശിക്കുകയും വിവിധ വിമാനങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്ത അനുഭവത്തില്‍ നിന്നാണ് എന്തുകൊണ്ട് ഏറ്റവും മികച്ച സേവനത്തിനുതകുന്ന രീതിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മേഖലയില്‍ പ്രൊഫഷണല്‍ കോഴ്‌സ് ലഭ്യമാക്കിക്കൂടാ എന്ന ചിന്തയാണ് ഈ സ്റ്റാര്‍ട്ടപ്പിലേക്ക് നയിച്ചത്. അനന്തമായ വളര്‍ച്ച എന്ന ആശയത്തോടെ ബ്ലൂ വിംഗ്‌സ് എന്ന് പേരും നല്‍കി.
പണം കണ്ടെത്തിയത്
ക്രൂസില്‍ ജോലി ചെയ്ത് സമ്പാദിച്ച തുക കൈയിലുണ്ടായിരുന്നു. അതിനൊപ്പം കെഎസ്എഫ്ഇയില്‍ നിന്ന് വായ്പയും എടുത്തു. എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ ചെയ്തതിനാല്‍ അനാവശ്യ ചെലവുകള്‍ കുറച്ച് കോസ്റ്റ് എഫക്ടീവായി സംരംഭം തുടങ്ങാന്‍ കഴിഞ്ഞു.
ഉല്‍പ്പന്നത്തെ കുറിച്ച്
സാധാരണ കോഴ്‌സുകളില്‍ ഉദ്യോഗാര്‍ത്ഥികളായാണ് കുട്ടികള്‍ പഠനം കഴിഞ്ഞ് ഇറങ്ങുന്നതെങ്കില്‍ ബ്ലൂ വിംഗ്‌സില്‍ ഉദ്യോഗസ്ഥരായി തന്നെയാണ് പഠനം പൂര്‍ത്തിയാക്കുന്നത്. കേവലം സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല, ജോലി തന്നെ ഉറപ്പു നല്‍കുകയാണ് ഞങ്ങള്‍. 100 ശതമാനമാണ് ഇതുവരെയുള്ള പ്ലേസ്‌മെന്റ് ചരിത്രം. കാംപസ് ഇന്റര്‍വ്യൂവിലൂടെ പരീക്ഷയ്ക്ക് മുമ്പു തന്നെ പലര്‍ക്കും ജോലി ലഭിക്കുന്നു.
ടേണിംഗ് പോയ്ന്റ്
ആദ്യ ബാച്ചിലെ എല്ലാവര്‍ക്കും പ്ലേസ്‌മെന്റ് ലഭിച്ചത് സ്ഥാപനത്തിന് നേട്ടമായി. 2018 ല്‍ കേരള ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന പി ശശിയില്‍ നിന്ന് കേരളത്തില്‍ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡും 2021 ല്‍ കേന്ദ്ര മന്ത്രി ഭഗത്സിംഗ് ഖുലാസയില്‍ നിന്ന് ഏവിയേഷന്‍ സ്ഥാപനങ്ങള്‍ക്കുള്ള മോസ്റ്റ് ഇന്നവേറ്റീവ് എക്‌സലന്‍സ് പ്ലേസ്‌മെന്റ് അവാര്‍ഡും നേടാനായി.
സ്ഥാപനത്തെ കുറിച്ച്
ആലപ്പുഴയിലും കൊച്ചിയിലുമാണ് ശാഖകള്‍. 30 ഓളം വരുന്ന ഹൈ ഫൈ പ്രൊഫഷണലുകള്‍ ക്ലാസ് നയിക്കുന്നു. എയര്‍ ഇന്ത്യ പോലുള്ള പ്രധാന കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണവര്‍. പ്ലേസ്‌മെന്റും അവര്‍ തന്നെ കൈകാര്യം ചെയ്യുന്നു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മറ്റു സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും പ്ലേസ്‌മെന്റ് നേടാന്‍ ഞങ്ങള്‍ സഹായിക്കുന്നു. വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ സെനഗല്‍, ഗാംബിയ എന്നിവിടങ്ങളിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമുണ്ട്.
ഫ്രാഞ്ചൈസി ഓഫറുകള്‍
ബാംഗളൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ അന്വേഷണം ഉണ്ട്. ഫ്രാഞ്ചൈസി നല്‍കാനുള്ള തയാറെടുപ്പിലാണ്.
ഭാവി പദ്ധതികള്‍
ഫ്രാഞ്ചൈസി അന്വേഷണങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അതിനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയില്‍ എല്ലായിടത്തും ഫ്രാഞ്ചൈസി തുറക്കുകയാണ് ലക്ഷ്യം. പ്രായോഗിക പഠനം സാധ്യമാക്കുന്നതിനായി രാജ്യത്തെ ഒരു മെട്രോ നഗരത്തില്‍ മോഡല്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ചെക്ക് ഇന്‍, കാര്‍ഗോ ഹാന്‍ഡ്‌ലിംഗ് സേവനങ്ങളെല്ലാം യഥാര്‍ത്ഥമെന്ന പോലെ ചെയ്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നു. റണ്‍വേ, യഥാര്‍ത്ഥത്തിലുള്ള എയര്‍ ക്രാഫ്റ്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി എയര്‍പോര്‍ട്ടില്‍ ഒരുക്കും.
Next Story
Videos