ഇന്ധന ടാങ്ക് സ്‌ഫോടനം ഒഴിവാക്കുന്ന കണ്ടുപിടുത്തം - മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ദേശീയ അംഗീകാരം

ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡില്‍, സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തില്‍ അംഗീകാരം നേടി മലയാളി സംരംഭകരുടെ ആറ്റം അലോയി. തീപിടുത്തം, അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹനങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്തത്തിനാണ് അവാര്‍ഡ്. ഒരു ദശകത്തിലേറെ നീണ്ട ഗവേഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെടുത്ത് പേറ്റെന്റ് എടുത്ത സംവിധാനമാണിത്.

കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സോം പ്രകാശും ചേര്‍ന്നാണ് കമ്പനി സ്ഥാപകര്‍ക്ക് അവാര്‍ഡ് നല്‍കി്. അനില്‍ നായരും,വിനോദ് മേനോന്‍, അജിത് തരൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആറ്റം അലോയി സ്ഥാപിച്ചത്. ഈ സംവിധാനം കാറുകള്‍ക്കും ടാങ്കറുകള്‍ക്കും മാത്രമല്ല ബോട്ടുകള്‍, കപ്പലുകള്‍ തുടങ്ങിയ ജലയാനങ്ങളിലും ഉപയോഗിക്കാവുന്നതാണെന്നും കമ്പനി ചെയര്‍മാന്‍ കൂടിയായ അനില്‍ നായര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം.


Related Articles
Next Story
Videos
Share it