Begin typing your search above and press return to search.
ആറുമാസം കൊണ്ട് മൂല്യത്തില്‍ മൂന്നിരട്ടി വര്‍ധനവ് ക്രെഡ്അവന്യൂ പുതിയ യൂണികോണ്‍
രാജ്യത്തെ യൂണികോണ്‍ പട്ടികയിലേക്ക് ഈ വര്‍ഷത്തെ പതിനൊന്നാമനും എത്തി. സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ വായ്പ നല്‍കുന്ന ക്രെഡ് അവന്യൂ ആണ് യൂണികോണ്‍ ക്ലബ്ബിലെ പുതിയ അംഗം. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ (18 മാസം) യുണീകോണായ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടവും ക്രെഡ്അവന്യു സ്വന്തമാക്കി. ചെന്നൈ ആസ്ഥാനമായി 2020ല്‍ ഗൗരവ് കുമാര്‍ ആണ് ക്രെഡ്അവന്യൂ സ്ഥാപിക്കുന്നത്.
ക്രെഡ്‌ലോണ്‍, ബാങ്കുകളും എന്‍ബിഎഫ്‌സികളുമായി ചേര്‍ന്നുള്ള വായ്പകള്‍, ബോണ്ട് സേവനങ്ങള്‍, സപ്ലൈ ചെയിന്‍ ഫിനാന്‍സ് തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ കമ്പനിയുടെ മൂല്യം 1.3 ബില്യണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 410 മില്യണ്‍ ഡോളര്‍ ആയിരുന്നു മൂല്യം. ആറുമാസം കൊണ്ട് മൂല്യത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്. 137 മില്യണ്‍ ഡോളറാണ് ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ ക്രെഡ്അവന്യൂ സമാഹരിച്ചത്.
പുതുതായി സമാഹരിച്ച പണം ഉപയോഗിച്ച് ആഗോള തലത്തില്‍ സേവനങ്ങള്‍ വിപൂലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രെഡ്അവന്യൂ. നിലവില്‍ 12 ബില്യണിലധിതം ഡോളറിന്റെ ഇടപാടുകള്‍ കമ്പനി നടത്തിയിട്ടുണ്ട്. 750 ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന ക്രെഡ്അവന്യൂവിന് 2,300ല്‍ അധികം സ്ഥാപനങ്ങള്‍ ഉപഭോക്താക്കളായി ഉണ്ട്.
Next Story
Videos