ഇന്ത്യയിലെ ആദ്യ എ.ഐ വെര്‍ച്വല്‍ ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച് ടൈനി മാഫിയ

ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയിലും എ.ഐ തരംഗമാണ്. കേരളത്തില്‍ പിറവിയെടുത്ത് ആഗോള വിപണികളിലേക്ക് കടക്കുന്ന കുട്ടികളുടെ ലക്ഷ്വറി ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് ആയ ടൈനി മാഫിയയും മാര്‍ക്കറ്റിംഗില്‍ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ്. അന്ന എന്ന എ.ഐ വെര്‍ച്വല്‍ അവതാറിനെയാണ് ടൈനി മാഫിയ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ ഫാഷന്‍ സെഗ്മെന്റില്‍ ഇന്ത്യയിലെ ആദ്യ എ.ഐ വെർച്വൽ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ''എ.ഐ ബ്രാന്‍ഡ് അംബാസഡര്‍ ഞങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്കും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും സഹായിക്കുമെന്നും ഒപ്പം അത് ഞങ്ങളെ മാര്‍ക്കറ്റില്‍ വ്യത്യസ്തരാക്കുമെന്നുമാണ് കരുതുന്നത്'' ടൈനി മാഫിയയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷൈജു അനസ് പറഞ്ഞു.

പുതിയ തലമുറയിലെ രക്ഷിതാക്കളുടെ ആവശ്യവും അഭിരുചികളും തിരിച്ചറിഞ്ഞു കൊണ്ടുമുള്ള മികച്ച ഗുണനിലവാരമുള്ള കൂടുതല്‍ വൈവിധ്യമാര്‍ന്ന ഇന്തോ-വെസ്റ്റേണ്‍ ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍ ഈ സെഗ്മെന്റില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി ഇന്ത്യയിലെ ലക്ഷ്വറി കിഡ്‌സ് ഫാഷന്‍ ബ്രാന്‍ഡ് വിഭാഗത്തില്‍ ഒന്നാമതാകാനാണ് കമ്പനി പദ്ധതിയിടുന്നത്.

പുതുവര്‍ഷാരംഭത്തില്‍ തന്നെ ഇ കോമേഴ്സ് വിപണിയിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നു. www.tinymafia.in എന്ന വെബ്‌സൈറ്റ് വഴിയും രാജ്യത്തെ പ്രമുഖ ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും തുടക്കത്തില്‍ ടൈനി മാഫിയ തങ്ങളുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യും.

2024 ഏപ്രിലോടു കൂടി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എക്‌സ്‌ക്ലുസീവ് റീറ്റെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് ടൈനി മാഫിയ ലക്ഷ്യം വെക്കുന്നത്. നവജാത ശിശുക്കള്‍ മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് ആരംഭിച്ചിട്ടുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it