Begin typing your search above and press return to search.
'ഗുഡ്‌ഫെലോസ്'; ടാറ്റ പിന്തുണ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടപ്പിൻ്റെ പ്രത്യേകത ഇതാണ്
അമ്പതോളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയോ പിന്തുണ നല്‍കുകയോ ചെയ്ത ആളാണ് രത്തന്‍ ടാറ്റ. ഇപ്പോള്‍ ബിസിനസ് അസിസ്റ്റന്റ് ശന്തനു നായിഡുവിലോ സ്റ്റാര്‍ട്ടപ്പ് ഗുഡ്‌ഫെലോസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പുതിയ സ്റ്റാര്‍ട്ടപ്പില്‍ ടാറ്റ നടത്തിയ നിക്ഷേപം എത്രയെന്ന് വ്യക്തമല്ലെങ്കിലും ശന്തനുവിൻ്റെ ഗുഡ്‌ഫെലോസ് കൈകാര്യം ചെയ്യുന്ന മേഖല, അത് അറിഞ്ഞിരിക്കേണ്ടതാണ്.
goodfellows- ഒരു സന്തത സഹചാരി
മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സംരംഭമാണ് ഗുഡ്‌ഫെലോസ്. സേവനം എന്ന് വെച്ചാല്‍ എന്തെങ്കിലും ഓണ്‍ലൈന്‍ സംഗതികളല്ല. കൂടെ നടക്കാനും കാര്യങ്ങള്‍ പങ്കുവെക്കാനുമൊക്കെ ഒരു സുഹൃത്തിനെയാണ് ഗുഡ്‌ഫെലോസ് നല്‍കുന്നത്. 30 വയസിന് താഴെയുള്ള ഡിഗ്രി യോഗ്യതയുള്ള യുവതീ യുവാക്കളെയാണ് ഇതിനായി ഇവര്‍ നിയമിക്കുന്നത്. ഗൂഡ്‌ഫെലോസെന്ന് ഇവര്‍ അറിയപ്പെടു
പ്രായമായവര്‍ക്ക് പ്രതിമാസം പണമടച്ച് സേവനം ബുക്ക് ചെയ്യാം. പുതിയ ടെക്‌നോളജി പഠിക്കാനും, ഡോക്ടറെ കാണാന്‍ കൂട്ടുവരാനും, ഡ്രൈവിംഗിനും, പച്ചക്കറികള്‍ മേടിക്കാനും തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ഗുഡ്‌ഫെലോസിനെ ആശ്രയിക്കാം.
പ്രായമാകുമ്പോള്‍ അനുഭവപ്പെടുന്ന ഏകാന്തത ഇന്റര്‍ ജനറേഷന്‍ സൗഹൃദങ്ങളിലൂടെ മറികടക്കാനുള്ള അവസരം കൂടിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ഒരുക്കുന്നത്. നിലവില്‍ മുംബൈയില്‍ പരീക്ഷണാര്‍ത്ഥമാണ് ഗുഡ്‌ഫെലോസിൻ്റെ പ്രവര്‍ത്തനം. 2022 ജനുവരിയില്‍ പൂര്‍ണതോതില്‍ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Next Story
Videos