Begin typing your search above and press return to search.
Imt Icher കേരളത്തിന്റെ മൊബീല്‍ ആക്‌സസറീസ് ബ്രാന്‍ഡ്
ഗുണ നിലവാരമുള്ള മൊബീല്‍ ആക്‌സസറീസ് നിര്‍മാണം കേരളത്തില്‍ അത്ര വ്യാപകമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മൊബൈൽ ആക്‌സസറീസ് നിര്‍മിച്ചു കൊണ്ട് സഹോദരങ്ങളായ ഷഫീഖ് മങ്ങാട്ടുകാവുങ്കലും സലീം മങ്ങാട്ടുകാവുങ്കലും രംഗത്തെത്തുന്നത്. വിപണിയില്‍ വളരെ വേഗം സ്വീകാര്യത നേടിയ തങ്ങളുടെ ബ്രാന്‍ഡിന്റെ പിറവിയെ കുറിച്ച് സഹോദരങ്ങള്‍ പറയുന്നു;
ആശയം വന്ന വഴി
നമ്മുടെ നാട്ടില്‍ മികച്ച ഗുണനിലവാരുമുള്ള മൊബീല്‍ ആക്‌സസറീസിന്റെ ലഭ്യത വളരെ കുറവ് ആണ്. എന്ത് കൊണ്ട് മികച്ച ഗുണനിലവാരത്തില്‍ ആക്‌സസറീസ് നമ്മുടെ നാട്ടില്‍ നിര്‍മിച്ചു കൂടാ എന്ന ചിന്ത ആണ് icher എന്ന ബ്രാന്‍ഡിന് പിന്നില്‍
പണം കണ്ടെത്തിയത്
ഷെഫീഖും സലീമും ചേര്‍ന്ന് ചെറിയ രീതിയില്‍ തുടങ്ങിയ സംരംഭമായിരുന്നു. പിന്നീട് ഒരു കുടുംബ സന്ദര്‍ശന സമയത്തു അമ്മാവനുമായി ആശയം പങ്കുവെച്ചു. അതില്‍ അദ്ദേഹം നിക്ഷേപത്തിന് തയാറാകുകയും മകനെ കൂടി ബിസിനസില്‍ പങ്കാളിയാക്കുകയും ചെയ്തു.
എന്താണ് ഉല്‍പ്പന്നം?
മികച്ച ഗുണനിലവാരമുള്ള മൊബീല്‍ ആക്‌സസറീസിന് കമ്പനി വാറന്റിയും നല്‍കുന്നുണ്ട്. ഉല്‍്പ്പന്നങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടായാല്‍ അത് പൂര്‍ണമായും മാറ്റിക്കൊടുക്കാന്‍ തയാറാകുന്നു.
ക്വാളിറ്റി ചെക്കിങ്ങിൽ കണിശത പുലർത്തുന്നു .
സ്പീഡ് ഡെലിവറിയാണ് മറ്റൊരു പ്രത്യേകത.
ടേണിംഗ് പോയ്ന്റ്
സ്പീഡ് ഡെലിവറിയും മറ്റു കമ്പനികള്‍ക്കും വേണ്ടി ഉള്ള നിര്‍മാണം തുടങ്ങിയതും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി
സ്ഥാപനത്തെ കുറിച്ച്
കേരളത്തിലെ എല്ലാ ജില്ലകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. അതിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലത്തു icher ലഭ്യമാണ്. വിദേശ രാജ്യങ്ങളിലും ലഭ്യമാക്കുന്നുണ്ട്. ഇരുപതോളം പേര്‍ക്ക് പ്രത്യക്ഷത്തില്‍ തൊഴില്‍ നല്‍കുന്നു.
ഭാവി പദ്ധതികള്‍
മൊബൈല്‍ ആക്‌സസറീസ് എന്ന വിഭാഗത്തിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും കേരളത്തില്‍ നിര്‍മ്മിക്കുക. ദക്ഷിണേന്ത്യയിലെ മികച്ച ബ്രാന്‍ഡ് ആകുക, ജിസിസി രാഷ്ട്രങ്ങളിലെല്ലാം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക
സാരഥികള്‍
ഷഫീഖിനും സലീമിനും പുറമേ മുഹമ്മദ് മങ്കടവത്ത് പുത്തന്‍വീട്ടില്‍, മുബഷീര്‍ മങ്കടവത്ത് പുത്തന്‍വീട്ടില്‍ മുഹമ്മദ് കുട്ടി മങ്കടവത്ത് പുത്തന്‍വീട്ടില്‍ എന്നിവരും സാരഥ്യത്തിലുണ്ട്.
Next Story
Videos