ഇന്ത്യയിലെ യൂണികോണുകളും സൂണികോണുകളും ചില വസ്തുതകളും

യൂണികോണുകളെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം, നിലവില്‍ 20 സൂണികോണുകളും
start up
Published on

2022-23 അവസാനം ഇന്ത്യയില്‍ യൂണികോണുകളുടെ (unicorn) എണ്ണം 112 ആയിരുന്നു. നിലവില്‍ ഫിന്‍ടെക് രംഗത്ത് നിന്നും കൂടുതല്‍ കമ്പനികള്‍ ഈ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനാല്‍ അധികം വൈകാതെ 20 എണ്ണം കൂടി യൂണികോണ്‍ ക്ലബ്ബിലേക്ക് പ്രവേശിക്കുമെന്ന് കരുതുന്നു.

യൂണികോണ്‍ എന്നാല്‍ 1 ശതകോടി ഡോളര്‍ അല്ലെങ്കില്‍ 8358 കോടി രൂപ ഓഹരി മൂല്യം ഉള്ള കമ്പനികള്‍. അമേരിക്ക, ചൈന എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ യൂണികോണുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

സൂണികോണുകള്‍

യൂണികോണാകാന്‍ (Soonicorn) വളരെ അടുത്ത് എത്തി നില്‍ക്കുന്ന കമ്പനികളെയാണ് സൂണികോണ്‍ എന്ന് വിളിക്കുന്നത്. സൂണികോണുകളില്‍ മൂന്നിലൊന്ന് ഫിന്‍ ടെക്ക് വിഭാഗത്തില്‍ പെട്ടതാണ് -ടര്‍ട്ടില്‍മിന്റ്റ്, പേമേറ്റ് എന്നിവയ്ക്ക് 900 ദശലക്ഷം ഡോളര്‍ (7494 കോടി രൂപയുടെ ഓഹരി മൂല്യം) കണക്കാക്കപ്പെടുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനമായ ബുക്ക് മൈഷോ, ഫിന്‍ ടെക്ക് കമ്പനികളായ നവി, പേമേറ്റ്, റിഫൈന്‍, ക്ലിയര്‍, ഇന്‍ഡ് മണി, ജൂപീറ്റര്‍ തുടങ്ങിയ ഫിന്‍ ടെക്ക് കമ്പനികളും, കാര്‍ഷിക സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിഞ്ച കാര്‍ട്ട്, ഇ-കൊമേഴ്‌സ് സംവിധാനം ബിസ് ഓണ്‍ ദി ഗോ തുടങ്ങിയ കമ്പനികളാണ് യൂണികോണ്‍ ക്ലബ്ബിലേക്ക് അധികം താമസിയാതെ അംഗത്വം നേടാന്‍ സാധ്യത ഉള്ള കമ്പനികള്‍.

ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ വളര്‍ച്ച, ഡിജിറ്റല്‍ വായ്പ നല്‍കുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ രേഖകള്‍ എന്നിവയാണ് ഫിന്‍ടെക്ക് രംഗത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചത്.

ഫ്‌ളിപ് കാര്‍ട്ട്, പേടിഎം, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലെ യൂണികോണ്‍ ക്ലബ്ബിലെ മുന്‍നിരയില്‍ എത്തിയവര്‍. ഫിന്‍ടെക്ക്, ഇ-കൊമേഴ്‌സ്, എഡ്‌ടെക്ക്, ഹെല്‍ത്ത് ടെക്ക് എന്നീ രംഗങ്ങളില്‍ നിന്നാണ് കൂടുതല്‍ യൂണികോണുകള്‍ സൃഷ്ടിക്കപ്പെട്ടത്. അതിവേഗം വളരുന്ന സമ്പദ്ഘടന, ആഭ്യന്തര ഡിമാന്‍ഡ്, തൊഴില്‍ സൃഷ്ടിക്കല്‍ തുടങ്ങിയ അനുകൂല ഘടകങ്ങളാണ് സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്ക് അനുകൂലമായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫണ്ടിംഗ് ലഭ്യത കുറഞ്ഞത് കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രതിസന്ധി നേരിട്ടു. ജീവനക്കാരുടെ വേതന ചെലവും, മാര്‍ക്കറ്റിംഗ് ചെലവ് വര്‍ധിച്ചതും പുതിയ സംരംഭകര്‍ക്ക് വെല്ലുവിളിയായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com