Begin typing your search above and press return to search.
ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ നിർമിത ബുദ്ധി പഠിപ്പിക്കും : സൗജന്യ എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ടപ്പ്
ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്ന ആപ്പ് വികസിപ്പിച്ചെടുത്ത് കൊച്ചി സ്റ്റാര്‍ട്ടപ്പായ എഡ്യൂനെറ്റ്. വൈവ (Vaiva app) എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ആപ്പ്ള്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനായി ഗൂഗ്ള്‍പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും എത്തിക്കഴിഞ്ഞതായി എഡ്യൂനെറ്റ് സിഇഒ രാം മോഹൻ നായര്‍ പറഞ്ഞു.
വിദ്യാഭ്യാസം, ടെക്നോളജി, ഹെല്‍ത്ത്‌കെയര്‍, റീടെയില്‍, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വ്യവസായ മേഖലകളിലുളള 120ല്‍പ്പരം തസ്തികകളിലേയ്ക്കുള്ള മോക്ക് ഇന്റര്‍വ്യൂകള്‍ക്കാണ് ഈ ആപ്പിലൂടെ പരിശീലനം നേടാനാവുക. എഐ അധിഷ്ഠിതമായ ആപ്പ് ഉദ്യോഗാര്‍ത്ഥിയോട് യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ എന്നപോലെ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേട്ട് തെറ്റായവ തിരുത്തി തരികയും ചെയ്യും. ഇതുപയോഗിച്ച് തുടര്‍ച്ചയായി പരിശീലനം നേടിയാല്‍ ഏതു തരം ഇന്റര്‍വ്യൂകളും നേരിടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സജ്ജരാകുമെന്ന് രാം മോഹൻ നായര്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും.
കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതകളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്റര്‍വ്യൂ ഘട്ടത്തില്‍ പരാജയപ്പെടുന്നത് പതിവാകുന്നതു കണക്കിലെടുത്താണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് ആപ്പിന്റെ സേവനം സൗജന്യമായി നല്‍കാന്‍ സാധിക്കുന്നതെന്ന് രാം മോഹൻ പറഞ്ഞു.
താഴെ കാണുന്ന ലിങ്കുകളില്‍ നിന്ന് VAIVA App ഡൗണ്‍ലോഡ് ചെയ്യാം.
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍: https://play.google.com/store/apps/details?id=com.vaivaapp.vaivaapp.
ആപ്പ്ള്‍ ഉപയോക്താക്കള്‍ക്ക്: iOS AppStore: https://apps.apple.com/in/app/vaiva/id6517352625
Next Story
Videos