സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് നാളെയും മറ്റന്നാളും കൊച്ചിയില്‍

കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022ന് നാളെ തുടക്കമാകും. ജൂണ്‍ 10, 11 തീയതികളിലായി നടക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് മിഷനിലാണ് അരങ്ങേറുന്നത്. വ്യവസായമന്ത്രി പി രാജീവ് മുഖ്യാതിഥിയായെത്തുന്ന സംഗമത്തില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി ബാലഗോപാല്‍, വിഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ശരത് വി രാജ്, അഫ്സല്‍ അബു, ഡെബ്ലീന മജുംദാര്‍, കെപി രവീന്ദ്രന്‍, വരുണ്‍ അഘനൂര്‍, മധു വാസന്തി, എസ്ആര്‍ നായര്‍ തുടങ്ങിയ പ്രമുഖരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കാനെത്തുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ട്അപ്പ് രംഗത്തെ പുതിയ വിശേഷങ്ങളും സാധ്യതകളുമാണ് കോണ്‍ക്ലേവിലൂടെ ചര്‍ച്ച ചെയ്യുക. പുതുതായി സ്റ്റാര്‍ട്ട്അപ്പ് രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം അവര്‍ക്ക് വിദഗ്ധരോട് സംവദിക്കാനുള്ള അവസരവുമുണ്ട്.
സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, 10000 സ്റ്റാര്‍ട്ട്അപ്പ്സ്, ടൈ കേരള, കെഐഇഡി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022 അരങ്ങേറുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it