₹20 ലക്ഷം പ്രാരംഭ സീഡ് നിക്ഷേപം നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.ജെ എഡ്യൂക്കേഷണല്‍ നോളെഡ്ജ് ഫൗണ്ടേഷനില്‍ നിന്നും സീഡ് ഫണ്ട് ആയി 20 ലക്ഷം രൂപ നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി. ശൈശവ ദശയിലുള്ള, മികച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനു വേണ്ടി നല്‍കുന്ന ധനസഹായമാണ് സീഡ് ഫണ്ട്.

2021 ല്‍ 30 പേരടങ്ങുന്ന സംഘവുമായി ആരംഭിച്ച ചെറു സംരംഭമാണ് ടെക് മാഘി. ആധുനിക ജോലി സാധ്യതകള്‍ മുന്നില്‍ കണ്ട് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സാങ്കേതിക സ്‌കില്‍ ഡെവലപ്‌മെന്റ് ഉല്‍പ്പന്നങ്ങളാണ് ഇവർ അവതരിപ്പിക്കുന്നത്.

നൈപുണ്യവികസനത്തിനും കൂടുതല്‍ പ്രൊഫഷണലുകളെ സ്റ്റാര്‍ട്ടപ്പിലേക്കെത്തിക്കാനും ഈ സീഡിംഗ് ഫണ്ട് വഴി സാധിക്കുമെന്ന് ടെക് മാഘി സ്ഥാപകന്‍ ദീപക് രാജന്‍ പറഞ്ഞു. ഇതുവരെ 75,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് കോടിയിലധികം രൂപ വരുമാനമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it