Begin typing your search above and press return to search.
മാമഎര്‍ത്ത്; യുണീകോണ്‍ ക്ലബ്ബലിലെ പുതിയ അംഗം
ബേബി& മദര്‍ കെയര്‍ ബ്രാന്‍ഡ് മമാഎര്‍ത്ത് ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ യുണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ ഇടം നേടി. രാജ്യത്ത് ഈ വര്‍ഷം യുണികോണായി മാറുന്ന നാല്‍പ്പത്തിമൂന്നാമത്തെ കമ്പനിയാണ് മമാഎര്‍ത്ത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മമാഎര്‍ത്തിൻ്റെ മൂല്യം 1.07 ബില്യണ്‍ ഡോളറാണ്. 80 മില്യണ്‍ ഡോളറാണ് ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ സമാഹരിച്ചത്. ബേബി കെയര്‍, സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളാണ് ഇവര്‍ വില്‍ക്കുന്നത്.
ദമ്പതികളായ ഗസലും വരുണ്‍ അലഗും ചേര്‍ന്ന് 2016ല്‍ തുടങ്ങിയ മമാഎര്‍ത്ത് ഇന്ന് രാജ്യത്തെ പ്രധാന D2C ബ്രാന്‍ഡുകളില്‍ ഒന്നാണ്. 2020-21 സാമ്പത്തിക വര്‍ഷം 500 കോടിയുടെ വില്‍പ്പനയാണ് മാമഎര്‍ത്ത് ഉള്‍പ്പന്നങ്ങള്‍ നേടിയത്. 110 കോടിയായിരുന്നു വരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ രണ്ട് ഇരട്ടിയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മാമഎര്‍ത്തിന്റെ നഷ്ടം 5.9 കോടി രൂപയാണ്.
സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറമെ ഫ്ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ളവയിലും റീട്ടെയില്‍ ഷോപ്പുകളിലും ഇവര്‍ ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഒരു വനിത കോ-ഫൗണ്ടറായിട്ടുള്ള രാജ്യത്തെ ചുരുക്കം യുണികോണുകളില്‍ ഒന്നുകൂടിയാണ് മാമഎര്‍ത്ത്. ഓഫ്ബിസിനസ്, മൊബിക്വിക്ക്, ഗുഡ് ഗ്ലാം, പ്രിസ്റ്റിന്‍ കെയര്‍ എന്നിവയാണ് വനിതകള്‍ നേതൃത്വം നല്‍കുന്ന മറ്റ് യുണികോണുകള്‍. ഇതില്‍ ഗുഡ് ഗ്ലാം ഗ്രൂപ്പിന് കീഴിലുള്ള കണ്ടന്റ് &കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ മോംപ്രെസ്സോയെ മാമഎര്‍ത്ത് എറ്റെടുത്തിരുന്നു.
Next Story
Videos