റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ് കാസര്‍കോട്ട്

കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസറകോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ജൂണ്‍ 9 മുതല്‍ 13 വരെ കാസറഗോട്ട് നടക്കും. കേന്ദ്ര സര്‍വകലാശാല, എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കേരള കാര്‍ഷിക കോളേജ് തുടങ്ങിയ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ രീതിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകള്‍ നടത്തിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകര്‍, കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, റൂറല്‍ ഇന്ത്യയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ ചര്‍ച്ചകള്‍, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം ഉള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വാണിജ്യവത്കരിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി പരിപാടികളാണ് കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കാന്‍ പോവുന്നത്.
കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്ന റൂറല്‍-അഗ്രിടെക് ഹാക്കത്തോണ്‍ ആണ് മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. കാര്‍ഷിക മേഖലകള്‍ക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും,ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
സാങ്കേതിക മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും, പ്രൊഫഷണലുകള്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാം.
മികച്ച പരിഹാരം നിര്‍ദേശിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് 50000 രൂപ കാഷ് പ്രൈസും കേരള സ്റ്റാര്‍ട്ടപ്പ്് മിഷന്റെ 12 ലക്ഷം രൂപ ഇന്നൊവേഷന്‍ ഗ്രാന്റിന് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. കോണ്‍ഫറന്‍്‌സിലും ഹാക്കത്തോണിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://startupmission.in/rural_business_conclave/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it