കൊച്ചിയില്‍ നാലാമത്തെ കോവര്‍ക്കിംഗ് സ്‌പേസ് തുറന്ന് സ്പേസ് വൺ

രാജ്യത്തെ പ്രമുഖ കോവര്‍ക്കിംഗ് സ്‌പേസ് ദാതാവായ സ്പേസ് വൺ (SpazeOne) കേരളത്തിലെ നാലാമത്തെ കോവര്‍ക്കിംഗ് കേന്ദ്രം കൊച്ചി മറൈന്‍ ഡ്രൈവിലെ അബാദ് ബേ പ്രൈഡ് ടവേഴ്സില്‍ തുറന്നു. 4800 ച അടി വിസ്തൃതിയില്‍ ആദ്യഘട്ടത്തില്‍ 120 വര്‍ക്ക് സ്റ്റേഷനുകളുള്ള പുതിയ കേന്ദ്രം കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

വാട്ടര്‍ഫ്രണ്ട് കോവര്‍ക്കിംഗ് സ്പേസ്

ആറു മാസത്തിനകം 130 സീറ്റുള്ള രണ്ടാം ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ ബേ പ്രൈഡ് ടവേഴ്സിലെ പുതിയ കോവര്‍ക്കിംഗ് സ്പേസില്‍ 250 വര്‍ക്ക് സ്റ്റേഷനുകളാകുമെന്ന് സ്പേസ് വൺ സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ വാട്ടര്‍ഫ്രണ്ട് കോവര്‍ക്കിംഗ് സ്പേസാകും ബേ പ്രൈഡ് ടവേഴ്സിലേതെന്നും ഈ ലൊക്കേഷനിണങ്ങുന്ന ഏറ്റവും നൂതന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അള്‍ട്രാ ലക്ഷ്വറി കോവര്‍ക്കിംഗ് സ്പേസ്

മുഴുവനായും ഫര്‍ണിഷ് ചെയ്ത ഈ അള്‍ട്രാ ലക്ഷ്വറി കോവര്‍ക്കിംഗ് സ്പേസ് ബഹുരാഷ്ട്ര കമ്പനികള്‍, ഷിപ്പിംഗ് കമ്പനികള്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയവയെയാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ക്ക് സ്റ്റേഷന്‍ മുതല്‍ 5, 35, 50, 100 സീറ്റുകള്‍ വരെയുള്ള ഓഫീസുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് രൂപകല്‍പ്പന.

മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ഹൈസ്പീഡ് ഇന്റര്‍നെറ്റ്, പവര്‍ ബാക്കപ്പ്, കഫറ്റേരിയ, എന്റര്‍ടെയിന്‍മെന്റ് ഏരിയ എന്നിവ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും പുതിയ സെന്ററിലുണ്ട്. രണ്ടാം ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്കാവശ്യമായ വിധത്തില്‍ കസ്റ്റമൈസ് ചെയ്ത പ്രൈവറ്റ് ഓഫീസുകളും ലഭ്യമാക്കുമെന്നും ജെയിംസ് തോമസ് പറഞ്ഞു.

തിരുവനന്തപുരത്തും

കൊച്ചിയിലെ നാലാമത്തെ കോവര്‍ക്കിംഗ് സ്പേസിനു പിന്നാലെ തിരുവനന്തപുരത്തും പുതിയ കേന്ദ്രം തുറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സ്പേസ് വൺ സൊലൂഷന്‍സ് പ്രോപ്പര്‍ട്ടി അക്വിസിഷന്‍ ഡയറക്ടര്‍ സിജോ ജോസ് പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാളിനു സമീപം 18,000 ച അടി വിസ്തൃതിയില്‍ 300 വര്‍ക്ക് സ്റ്റേഷനുകളോടെ സ്ഥാപിക്കുന്ന കോവര്‍ക്കിംഗ് സ്പേസ് 2023 മാര്‍ച്ച് മാസത്തോടെ തുറക്കും. ഇവയ്ക്കു പിന്നാലെ ചെന്നൈ, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും ഈ സാമ്പത്തികവര്‍ഷം തന്നെ പുതിയ കോവര്‍ക്കിംഗ് സ്പേസ് കേന്ദ്രങ്ങള്‍ തുറക്കും.

Related Articles
Next Story
Videos
Share it