സംരംഭകത്വത്തില്‍ തുടക്കക്കാരാണോ? സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ വാരത്തില്‍ പങ്കെടുക്കാം

രാജ്യത്തെ പ്രഥമ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ വാരം ജനുവരി 10 തിങ്കളാഴ്ച കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ ഉല്‍ഘാടനം ചെയ്തു. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ 2022-ല്‍ 75 യൂണികോണുകളെ സൃഷ്ടിക്കണമെന്ന് മന്ത്രി പറഞ്ഞു (യൂണികോണ്‍ എന്നാല്‍ ഒരു ശത കോടി ഡോളറിന്റെ വിപണി മൂല്യ മുള്ള കമ്പനി). നിലവില്‍ ഇന്ത്യയില്‍ 82 യൂണികോണുകള്‍ ഉണ്ട്. 61000 സ്റ്റാര്‍ട്ടപ്പുകള്‍ വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പില്‍ (D PIIT ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കാനായി പേറ്റന്റ് അപേക്ഷ ഫീസില്‍ 20 %, ട്രേഡ് മാര്‍ക്ക് അപേക്ഷ ഫീസില്‍ 50 % ഇളവ് നടപ്പാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടഅപ്പ് ഇന്നോവേഷന്‍ വാരത്തിന്റെ ഉദ്ദേശം പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സംരംഭകര്‍, ബാങ്കുകള്‍, ഇന്‍ക്യൂബേറ്റര്‍സ് തുടങ്ങിയവരെ ഒരേ വേദിയില്‍ കൊണ്ട് വരുകയും പരസ്പരം അറിവുകള്‍ പങ്കിടാനും സാമ്പത്തിക്ക് സഹായത്തിനുള്ള സാധ്യതകള്‍ തുറക്കാനുമാണ്. കൂടുതല്‍ യുവാക്കളെ നൂതന സാങ്കേതിക വിദ്യകള്‍ തിരഞ്ഞെടുക്കാനും സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാനുമാണ് ഇന്നൊവേഷന്‍ വാരം നടത്തുന്നത്.
പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങള്‍:
1. പ്രധാന മന്ത്രിയും സ്റ്റാര്‍ട്ടപ്പുകളുമായി ആശയ വിനിമയം (ജനു 15)
2 ദേശിയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് 2021 ഫല പ്രഖ്യാപനം
3. ദൂരദര്‍ശന്‍ സ്റ്റാര്‍ട്ടപ്പ് ചാമ്പ്യന്‍സ് 2.0 തുടക്കം
4. ആഗോള നിക്ഷേപകരും ആഭ്യന്തര ഫണ്ടുകളുമായി വട്ട മേശ സമ്മേളനം
5. ഫിഷറീസ് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ചിന് തുടക്കം
6. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് ഡിജിറ്റല്‍ സ്ട്രാറ്റജി ക്ക് തുടക്കം
രജിസ്ട്രേഷന്‍ ചെയ്യേണ്ട വെബ്ബ് സൈറ്റ് - https://www.startupindiainnovationweek.in

ജനുവരി 16ന് അവസാനിക്കും.


Dhanam News Desk
Dhanam News Desk  
Next Story
Share it