സർക്കാർ ഉദ്യോഗസ്ഥർക്ക് സ്റ്റാർട്ടപ്പ് മിഷന്റെ ശില്പശാല!

സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഐ ടി ഉൽപ്പന്നങ്ങൾ സ്റ്റാർട്ടപ്പുകളിൽ നിന്ന് സംഭരിക്കുന്നത് ഊർജിതപ്പെടുത്താൻ സ്റ്റാർട്ടപ്പ് മിഷന്റെ ഇടപെടൽ. ഇതിനായി സർക്കാർ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേഷനുകൾ തുടങ്ങിയ സ്ഥാപങ്ങളിലെ ഉദ്യോഗസ്ഥർക്കായി സ്റ്റാർട്ടപ്പ് മിഷൻ വെർച്വൽ ശില്പശാല സംഘടിപ്പിക്കും. ഈ മാസം 29മുതലാണ് ശില്പ ശാല.

സ്റ്റാർട്ടപ്പ് മിഷനിൽ (കെ എസ് യു എം)രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളിൽ നിന്ന് മാത്രമായിരിക്കും സംഭരണം. സ്റ്റാർട്ടപ്പുകളെ കൂടുതൽ സർക്കാർ വകുപ്പുകളുടെ സേവന ദാതാക്കളാക്കി മാറ്റുന്നതിനും സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് സ്റ്റാർട്ടപ്പ് മിഷന്റെ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ 4വരെയാണ് സർക്കാർ വകുപ്പുകൾക്കുള്ള ശില്പശാല. പങ്കെടുക്കാൻ താൽപ്പര്യമുള്ള സർക്കാർ ഉദ്യോഗസ്ഥർ https://sites.google.com/startupmission.in/ksumgem/register-for-workshop എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it