Begin typing your search above and press return to search.
സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണത്തിനായി 50 ലക്ഷം രൂപ വരെ ഫണ്ട്
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്ത തലത്തിലേക്കുയരാന്‍ കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSIDC) അവതരിപ്പിച്ച സ്‌കെയ്ല്‍ അപ് പദ്ധതിയിലൂടെ 50 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും.
ഏഴ് ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന ലോണ്‍ തിരികെ അടയ്ക്കാന്‍ 3 വര്‍ഷം വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത.
സ്‌കെയ്ല്‍ അപ് പദ്ധതിയിലൂടെ വായ്പ ലഭിക്കാന്‍ സംരംഭങ്ങള്‍ക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ :
- പ്രോഡക്റ്റ് ഡെവലപ്‌മെന്റ് പൂര്‍ത്തിയാക്കി മതിയായ ട്രാക്ഷനുള്ള ഇന്നവേറ്റീവ് ആയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളായിരിക്കണം.
- വിപണിയില്‍ ലോഞ്ച് ചെയ്ത വരുമാനം നേടിത്തുടങ്ങിയ സംരംഭമായിരിക്കണം.
- രജിസ്റ്റേര്‍ഡ് കമ്പനിയായിരിക്കണം
- ബാങ്ക്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ശേഖരിച്ച പ്രൊമോട്ടര്‍മാരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് മികച്ചതായിരിക്കണം. പ്രൊമോട്ടര്‍മാരുടെ സിബില്‍ സ്‌കോര്‍ 650 പോയിന്റ് എങ്കിലും ഉണ്ടായിരിക്കണം.
- ഷെയര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് (9 ശതമാനം വരെ) ആയും ഫണ്ടിംഗ് നേടാം. 7 ശതമാനം സാധാരണ പലിശയായിരിക്കും വായ്പകള്‍ക്ക് കണക്കാക്കുക.
- മൂന്നു വര്‍ഷം വരെ തിരിച്ചടവുകാലാവധി ലഭിക്കും. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മോറട്ടോറിയം ഉണ്ടായിരിക്കും.
അപേക്ഷിക്കാന്‍
Ph:04842323010
startup@ksidcmail.org
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഈ ലിങ്ക് പരിശോധിക്കുക:
https://www.ksidc.org/seedfunding/scaleup-funding/
Next Story
Videos