Begin typing your search above and press return to search.
ഏസ് മണി!എടിഎം സര്‍വീസ് വീട്ടുപടിക്കല്‍ എത്തിച്ചവര്‍
സ്വന്തം ജീവിതത്തില്‍ ഒരിക്കല്‍ അനുഭവിച്ച പ്രശ്‌നത്തില്‍ നിന്ന് കിടിലനൊരു സംരംഭത്തിന് തുടക്കമിട്ടവരാണ് ജിമ്മിന്‍ ജെയിംസ് കുറിച്ചിയിലും ഭാര്യ നിമിഷ ജെ വടക്കനും ജിമ്മിന്റെ സഹോദരനായ ജൂബിന്‍ ജെ കുറിച്ചിയിലും. ഏസ് മണി പിറവിയെടുത്ത കഥ മാനേജിംഗ് ഡയറക്റ്റര്‍ നിമിഷ ജെ വടക്കന്‍ പറയുന്നു:
ആശയം വന്ന വഴി
2020 ല്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. മകനോടൊപ്പം വീട്ടിലിരിക്കുമ്പോള്‍ പണത്തിന് ഒരത്യാവശ്യം വന്നു. വീട്ടില്‍ മറ്റാരുമില്ല. മകനെയും കൂട്ടി എടിഎമ്മില്‍ പോകുന്നതും പ്രായോഗികമായിരുന്നില്ല. ഇനി എന്തു ചെയ്യും എന്ന ആലോചനയില്‍ നിന്നാണ് ഈ ബിസിനസ് ആശയം ഉടലെടുത്തത്.പണം കണ്ടെത്തിയത്
ഏസ് മണി തുടങ്ങുന്നതിനുള്ള തുക മാതൃകമ്പനിയായ ഏസ്‌വെയര്‍ ടെക്നോളജീസില്‍ നിന്ന് കണ്ടെത്തി. പിന്നീട് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് സീഡ് ഫണ്ടും ലഭിച്ചു.എന്താണ് ഉല്‍പ്പന്നം?
എടിഎം പണം പിന്‍വലിക്കല്‍, മണി ട്രാന്‍സ്ഫര്‍ തുടങ്ങി 20 ഓളം ഓണ്‍ലൈന്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുകയാണ് സ്ഥാപനം. കോവിഡ് കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെടുന്നതിന് പകരം വീട്ടിലിരുന്ന് സര്‍വീസ് റിക്വസ്റ്റ് ചെയ്താല്‍ കമ്പനി എക്സിക്യൂട്ടീവ് വന്ന് ആവശ്യമുള്ള സേവനം നല്‍കും. റീറ്റെയ്ല്‍ കടയുടമകള്‍ക്കായി യുപിഐ സേവനങ്ങളും ലഭ്യമാക്കുന്നു.ടേണിംഗ് പോയ്ന്റ്:
വഴിയോര കച്ചവടക്കാര്‍ക്കു വേണ്ടിയുള്ള പ്രധാനമന്ത്രി സ്വനിധി പദ്ധതി നടപ്പാക്കുന്നതിനായി യുപിഐ സേവനദാതാക്കള്‍ എന്ന നിലയില്‍ ഏസ് മണിയെയും കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അതാണ് ഏറ്റവും വലിയ നാഴികക്കല്ല്സ്ഥാപനത്തെ കുറിച്ച്
120 ലേറെ ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. 126 കസ്റ്റര്‍മര്‍ സര്‍വീസ് പോയ്ന്റുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കട്ടപ്പനയിലും അങ്കമാലിയിലും ഉദുമയിലും ഹബ്ബുകളുമുണ്ട്. ഇന്‍ഫോപാര്‍ക്കിലും ടെക്നോപാര്‍ക്കിലും പാലക്കാട്ടുമാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.ഭാവി പദ്ധതികള്‍
ഇപ്പോള്‍ കേരളമാണ് പ്രധാന വിപണി. അടുത്ത മാര്‍ച്ചോടെ തമിഴ്നാട്ടിലേക്കും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ശ്രമം.സാരഥികള്‍
ജിമ്മിന്‍ ജെയിംസ് കുറിച്ചിയിലാണ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും. നിമിഷ ജെ വടക്കന്‍ മാനേജിംഗ് ഡയറക്റ്റര്‍. ജൂബിന്‍ ജെ കുറിച്ചിയില്‍ ഡയറക്റ്ററാണ്.Next Story
Videos