Begin typing your search above and press return to search.
ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ : മഞ്ചേരിയില്‍ നിന്ന് വിദേശങ്ങളിലേക്ക്
ഒരു പ്രാദേശിക ഉല്‍പ്പന്നത്തെ മികച്ച ബ്രാന്‍ഡാക്കി വിപണിയില്‍ അവതരിപ്പിച്ച് വിജയിപ്പിച്ചു എന്നതാണ് മഞ്ചേരിയിലെ സൗപര്‍ണിക ആയുര്‍വേദയുടെ നേട്ടം. ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ പിറവിയെടുത്ത കഥ പറയുകയാണ് ഇതിന്റെ സാരഥി ഡോ അപര്‍ണ
ആശയം വന്ന വഴി
മഞ്ചേരിയിലെ സൗപര്‍ണിക ആയുര്‍വേദ ഉല്‍പ്പാദിപ്പിച്ചിരുന്ന ഹെയര്‍ ഓയ്‌ലിന് നാട്ടില്‍ മാത്രമല്ല ദൂരദേശങ്ങളില്‍ പോലും ആവശ്യക്കാരുണ്ടായിരുന്നു. എല്ലാവരും നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ കൊറോണ വന്നതോടെ നേരിട്ട് ആളുകള്‍ക്ക് എത്താന്‍ കഴിയാതായി. അങ്ങനെയാണ് ലോമ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന തുടങ്ങിയത്.
പണം കണ്ടെത്തിയത്
വനിതാ വികസന കോര്‍പറേഷനില്‍ നിന്നുള്ള വായ്പ ഈ സംരംഭത്തിന് കൈത്താങ്ങായി.
എന്താണ് ഉല്‍പ്പന്നം?
രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത ഉല്‍പ്പന്നമാണ് ലോമ. കൊറോണയുടെ അനന്തരഫലമായി പലരിലും മുടി കൊഴിയുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. താരനും മറ്റൊരു പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന ലോമ വിപണിയില്‍ എത്തുന്നത്. സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനമാണിത്.
ടേണിംഗ് പോയ്ന്റ്
ലോക്ക് ഡൗണ്‍ സമയത്ത് ആളുകള്‍ കൂടുതല്‍ സൗന്ദര്യ പരിപാലനത്തില്‍ ശ്രദ്ധിച്ചിരുന്നു. ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ ഉപയോഗിച്ചിരുന്നവര്‍ തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ ആവശ്യക്കാര്‍ ഏറി. സൗജന്യ ഹെയര്‍ കെയര്‍ ക്ലിനിക്കും സ്ഥാപനം നടത്തി വരുന്നു.
സ്ഥാപനത്തെ കുറിച്ച്
ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ ലഭ്യമാക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും ഉല്‍പ്പന്നം ലഭ്യമാണ്. യുഎഇയില്‍ അടുത്ത മാസത്തോടെ ഉല്‍പ്പന്നം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
ഭാവിപദ്ധതികള്‍
കേരളം മുഴുവന്‍ ലോമയുടെ ആയുര്‍വേദ ഹെയര്‍ കെയര്‍ ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നുണ്ട്. വിദഗ്ധരും അവിദഗ്ധരുമായ സ്ത്രീകളെ പരിശീലനം നല്‍കി മികച്ച വരുമാന മാര്‍ഗം കണ്ടെത്തിക്കൊടുക്കുക എന്നതും ലക്ഷ്യമാണ്.
സാരഥികള്‍
ഡോ അപര്‍ണയാണ് സംരംഭത്തിന് സാരഥ്യം വഹിക്കുന്നത്.
Next Story
Videos