Begin typing your search above and press return to search.
വയനാടന്‍സിന്റെ വാക്വം ഫ്രൈഡ് ചക്ക ഹിറ്റ് ആയ കഥ
ഐടി രംഗത്ത് നിന്ന് സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നവരുടെ കഥകള്‍ നിരവധിയാണ്. എന്നാല്‍ ഈ മൂന്നുപേരുടെ സംരംഭത്തിന് ഏറെ വ്യത്യസ്തതകളുണ്ട്. ബ്രാന്‍ഡിന്റെ പേരും ഉല്‍പ്പന്നങ്ങളും തന്നെയാണ് ഇവരുടെ വെറൈറ്റി. വയനാടന്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ വാക്വം ഫ്രൈഡ് ചക്ക ചിപ്‌സ് ഉള്‍പ്പെടെ വെറൈറ്റി ഉല്‍പ്പന്നങ്ങളാണ് വയനാട് ഓര്‍ഗാനിക് റിസര്‍ച് പ്രൈവറ്റ് ലിമിറ്റഡിനെ വ്യത്യസ്തരാക്കുന്നത്.
ജിതിന്‍ കാന്ത്, നിതിന്‍ കാന്ത് എന്നിങ്ങനെ രണ്ട് സഹോദരങ്ങളും സുഹൃത്ത് അരുണ്‍ ചന്ദ്രനുമാണ് ഈ സംരംഭത്തിന് പിന്നില്‍. ചില സുഹൃത്തുക്കള്‍ കൂടി ഈ സംരംഭത്തിന്റെ ഭാഗമായതോടെ സംരംഭത്തിന് കൂടുതല്‍ കരുത്തായി. ഇപ്പോള്‍ വിദേശ വിപണികള്‍ പോലും കീഴിടക്കുകയാണ് വയനാടന്‍സ് എന്ന ബ്രാന്‍ഡ്.
വാക്വംഫ്രൈഡിന്റെ ഗുണം
വിപണിയില്‍ ചക്ക ഉപയോഗിച്ചു കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണ്. എന്നാല്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവരുടെ പ്രധാനപ്രശ്‌നം പല ഉല്‍പ്പന്നങ്ങളും എണ്ണ, നെയ്യ് എന്നിവ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നതാണ്. അതില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് വാക്വം ഫ്രൈയ്ഡ് ചക്ക.
താപനില 60 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചു വറുത്തെടുത്ത ചിപ്‌സില്‍ എണ്ണയുടെ വളരെ കുറഞ്ഞ അംശം മാത്രമേ കാണൂ. ചക്കയുടെ പോഷക ഗുണം നഷ്ടപ്പെടുന്നുമില്ല. എന്നാല്‍ ടെക്‌നോളജിക്കും യന്ത്രത്തിനുമൊക്കെയായി അല്‍പ്പം വലിയ മുതല്‍മുടക്കുവരും. അതിനാല്‍ തന്നെ ഉല്‍പ്പന്നത്തിന്റെ വിലയില്‍ അതുണ്ടാകും. അതിനാല്‍ തന്നെയാണ് രാജ്യാന്തര വിപണി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഈ സംരംഭക സുഹൃത്തുക്കള്‍ പറയുന്നു.
ചക്ക, പച്ചക്കറികള്‍ എന്നിവയുടെ വാക്വം ഫ്രൈഡ് ഉല്‍പ്പന്നങ്ങളാണ് വയനാടന്‍സ് ബ്രാന്‍ഡിന്റെ മുഖമുദ്രയെങ്കിലും ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്ക പള്‍പ്പ് എന്നിവയും വിദേശത്ത് ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങളാണ്. ഗുണമേന്മയാണ് ഇവരുടെ ബ്രാന്‍ഡിനെ വിദേശവിപണിയില്‍ സ്വീകാര്യമാക്കുന്നത്.
ഐടി മേഖലയില്‍ നിന്നുകൊണ്ട് തന്നെയാണ് സംരംഭകത്വവും. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ചക്ക ശേഖരിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരേയിനം ചക്കയുറപ്പാക്കാന്‍ അഞ്ചേക്കറില്‍ ഒരേ ഇനം പ്ലാവ് കൃഷിയും ആരംഭിച്ചിട്ടുണ്ട് ഇവര്‍. വെറൈറ്റി അല്ലേ....
Next Story
Videos