അഴിമതി; 22 നികുതി ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി

അഴിമതിയും ഗുരുതര ക്രമക്കേടും ആരോപിക്കപ്പെട്ട 22 നികുതി ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. സൂപ്രണ്ട് / അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാങ്കിലുള്ള ഇവരെ നിര്‍ബന്ധിത വിരമിക്കലിനു വിധേയരാക്കിയത് നികുതി വകുപ്പിനെ ശുദ്ധീകരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാന പ്രകാരമാണെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ആദായനികുതി വകുപ്പില്‍ നിന്ന് 12 മുതിര്‍ന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥരെ ധനമന്ത്രാലയം നേരത്തെ പുറത്താക്കിയിരുന്നു. പരോക്ഷ നികുതി കൈകാര്യം ചെയ്യുന്ന കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട് ഇപ്പോള്‍ ാെഴിവാക്കപ്പെട്ടവരില്‍. സി.ബി.ഐ കേസുകളില്‍ ഉള്‍പ്പെട്ടവരാണിതില്‍ മിക്കവരും.

ഭോപ്പാലില്‍ നിന്ന് പുറത്താക്കപ്പെട്ട 9 ഉദ്യോഗസ്ഥര്‍ സിഗരറ്റ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് നികുതി വെട്ടിപ്പിന് ഒത്താശ ചെയ്തതായുള്ള ആരോപണത്തിനു വിധേയരായവരാണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ജിഎസ്ടി ഓഫീസില്‍ ജോലി ചെയ്യവേ ദുബായില്‍ നിന്ന് 1,200 ഗ്രാം ഭാരമുള്ള 10 ബാര്‍ സ്വര്‍ണം കടത്താന്‍ സഹായിക്കുന്നതിനിടെ പിടിക്കപ്പെട്ടയാളാണ് മറ്റൊരാള്‍. മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടര്‍ ഭാഗങ്ങളും നികുതി നല്‍കാതെ ഇന്ത്യയിലേക്ക് കടത്താന്‍ സഹായിച്ചയാളാണ് ബെംഗളൂരുവില്‍ നിന്നുള്ള ഒരുദ്യോഗസ്ഥന്‍

Related Articles
Next Story
Videos
Share it