Begin typing your search above and press return to search.
പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ ഉണ്ടാകുന്ന 5 നൂലാമാലകള്‍ അറിയാതെ പോകരുത്!
ആധാറുമായി പാന്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 31 ല്‍ നിന്ന് 2023 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എന്നിരുന്നാലും, 2022 ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സൗജന്യമാകില്ല. നിര്‍ദിഷ്ട ഫീസ് ഇതിനായി ഈടാക്കും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) 2022 മാര്‍ച്ച് 29-ലെ ഒരു വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 30, 2022-ല്‍ ഒരു പത്രക്കുറിപ്പും ഇതിനായി പുറത്തിറക്കി. 2021-ലെ ധനകാര്യ നിയമ പ്രകാരം, പാന്‍- പൂര്‍ത്തിയാക്കാന്‍ നിയമത്തില്‍ 234H എന്ന പുതിയ വകുപ്പ് ചേര്‍ത്തു. വ്യാജ പാനുകള്‍ കണ്ടെത്തുന്നതിനുള്ള ആധാര്‍ ബന്ധിപ്പിക്കല്‍ നടപടിക്രമം ആണിത്.
2022 മാര്‍ച്ച് 30-ലെ CBDT സര്‍ക്കുലര്‍ പ്രകാരം '' ആദായനികുതി ചട്ടങ്ങളുടെ 114AAA ചട്ടം അുസരിച്ച്, ഒരു വ്യക്തിയുടെ പാന്‍ പ്രവര്‍ത്തനരഹിതമായാല്‍, എവിടെയും പാന്‍ നമ്പര്‍ നല്‍കാനോ, ഉദ്ധരിക്കാനോ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള ഔദ്യോഗിക തടസ്സങ്ങള്‍ക്കും സ്വയം ബാധ്യസ്ഥനായിരിക്കുമെന്നും പറയുന്നു. ഓഹരി വിപണിയിലെ ശരിയായ ട്രേഡിംഗ് പോലും മുടങ്ങാം എന്നതാണ് വാസ്തവം.
പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍:
(i) പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് വ്യക്തിക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല
(ii) തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യില്ല
(iii) പ്രവര്‍ത്തനരഹിതമായ PAN-കള്‍ക്ക് പെന്‍ഡിംഗ് ആയ റീഫണ്ടുകള്‍ നല്‍കാന്‍ കഴിയില്ല
(iv) വികലമായ റിട്ടേണുകളുടെ കാര്യത്തില്‍ തീര്‍ച്ചപ്പെടുത്താത്ത നടപടികള്‍ പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല
(v) പാന്‍ പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി കുറയ്ക്കുന്നതുള്‍പ്പെടെ മാറ്റങ്ങള്‍ വരും. എന്നാല്‍ പുതുക്കലും പ്രയാസമാകും.
Next Story
Videos