ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താം, ഇനി ഏതാനും നാളുകള്‍ മാത്രം

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പിഴ കൂടാതെ തിരുത്താനുള്ള അവസാന തീയതി ഡിസംബര്‍ 14 ആണ്. മാത്രമല്ല 10 വര്‍ഷമായി പുതുക്കിയിട്ടില്ലാത്ത ആധാറുമായി നടക്കുന്നവര്‍ക്കും പുതുക്കലിന് ഈ കാലാവധി ഉപയോഗപ്പെടുത്താം. ആധാര്‍ സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് യു.ഐ.ഡി.എ.ഐ ട്വീറ്റ് ചെയ്തിരുന്നു. ഓണ്‍ലൈനായി ആധാര്‍ പുതുക്കുന്നതും പരാതികള്‍ നല്‍കുന്നതും എങ്ങനെയെന്ന് നോക്കാം

വിവരങ്ങള്‍ തിരുത്താന്‍

  • ആധാര്‍ എടുത്തിട്ട് 10 വര്‍ഷമായെങ്കില്‍ പുതുക്കേണ്ടത് അത്യാവശ്യമാണ്. അഡ്രസും ജനന തീയതിയും എല്ലാം ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അഡ്രസില്‍ മാറ്റം ഉണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി 'അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍' തെരഞ്ഞെടുക്കുക.
  • ഇതിനു ശേഷം 'അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍' എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
  • കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാകും. ഇതിനായി ആധാര്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സര്‍വീസ് ഓപ്ഷനില്‍ നിന്ന് ഹെഡ് ഓഫ് ഫാമിലി ബേസ്സ് അഡ്രസ് അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.
  • കുടുംബാംഗവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഇത് ചെയ്യാനാകൂ.

ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍

സ്റ്റെപ് 1: https://myaadhaar.uidai.gov.in/ സന്ദര്‍ശിക്കുക

സ്റ്റെപ് 2: 'പരാതി ഫയല്‍ ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3: പേര്, ഫോണ്‍ നമ്പര്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക

സ്റ്റെപ് 4: ഡ്രോപ് ഡൗണ്‍ മെനുവില്‍ ninn 'പരാതിയുടെ വിഭാഗം' തിരഞ്ഞെടുക്കുക:

ഓഷനുകൾ ഇങ്ങനെ :

ആധാര്‍ ലൈറ്റര്‍/ പി.വി.സി സ്റ്റാറ്റസ് (Aadhaar/PVC Status)

ഓതന്റിക്കേഷനിലെ തടസം (Authentication Issue)

ഓപ്പറേറ്റര്‍/ എൻറോൾമെന്റ് ഏജന്‍സി (Portal/Enrolment Agency)

പോര്‍ട്ടല്‍/ അപേക്ഷയിലെ പ്രശ്നം (Portal/Application Issue)

അപ്ഡേറ്റ് സംബന്ധിച്ചത് (Updated Related)

സ്റ്റെപ് 5: പരാതിയുടെ സ്വഭാവമനുസരിച്ച്, 'കാറ്റഗറി ടൈപ്പ്' തെരഞ്ഞെടുക്കുക

സ്റ്റെപ് 6: കാപ്ച്ച കോഡ് നല്‍കുക, നെക്സ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് സബ്മിറ്റ് നല്‍കുക

(ലഭിക്കുന്ന കംപ്ലെയിന്റ് നമ്പര്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി കുറിച്ചുവയ്ക്കുക)

Related Articles

Next Story

Videos

Share it