വളര്‍ച്ചാപാത തുറക്കണം ബജറ്റ്; ആദായനികുതി കുറയ്ക്കണം - സര്‍വേ

തെറ്റായ മുന്‍ഗണനകളാല്‍ ഇന്ത്യക്ക് വഴി തെറ്റുന്നതു

മൂലം സമ്പദ്വ്യവസ്ഥ ആപത്തിലാകുന്നതൊഴിവാകാന്‍ ഭാവനാപൂര്‍ണമായ കേന്ദ്ര

ബജറ്റ് അനിവാര്യമാണെന്ന് ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത

ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.വ്യക്തിഗത ആദായനികുതി

വെട്ടിക്കുറയ്ക്കുന്ന പക്ഷം സമ്പദ്വ്യവസ്ഥയ്ക്കു രക്ഷാമാര്‍ഗ്ഗം

തുറന്നുകിട്ടുമെന്ന നിരീക്ഷണവും ശക്തം.

സമ്പദ്വ്യവസ്ഥയുടെ

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര ബജറ്റിലൂടെ എന്തൊക്കെ

ചെയ്യാനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മനസിരുത്തേണ്ടതെന്ന പ്രസക്തമായ

10 ചോദ്യങ്ങളാണ് ബജറ്റ് സര്‍വേയിലൂടെ അവതരിപ്പിച്ചത്. പതിനായിരത്തിലധികം

വായനക്കാര്‍ പ്രതികരിച്ചതായി ഇക്കണോമിക് ടൈംസ് പറയുന്നു.

സമ്പദ്വ്യവസ്ഥയ്ക്കു രക്ഷാമാര്‍ഗ്ഗം തുറക്കാന്‍ സീതാരാമന്റെ ഭാഗത്തുനിന്ന് എന്തു നടപടി വേണമെന്നതായിരുന്നു ആദ്യത്തെ ചോദ്യം. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും കരുതുന്നത് വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കലാണ് വലിയ കാര്്യമെന്നാണ്. അനുബന്ധ ചോദ്യത്തിന് പ്രതികരിച്ചവരില്‍ ഏകദേശം 39% പേരും നികുതി കുറയ്ക്കല്‍ കാര്യത്തിലെ കാലതാമസം സാധാരണക്കാര്‍ക്കിടയില്‍ പൊതു അസംതൃപ്തിക്ക് അടിവരയിടുന്നതായി അഭിപ്രായപ്പെട്ടു.

തൊഴില്‍ പ്രതിസന്ധി

പരിഹരിക്കുന്നതിനുള്ള നീക്കം ഈ ബജറ്റിനെ സൂപ്പര്‍ ഹിറ്റാക്കുമെന്ന് 36%

പേര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയ്ക്കായി വന്‍ ആനുകൂല്യങ്ങള്‍

ആവശ്യമില്ലെന്ന നിലപാടാണ് ഭൂരിപക്ഷം പേരും പ്രകടമാക്കിയത്. പ്രധാന ഫോക്കസ്

എന്തായിരിക്കണമെന്ന ചോദ്യത്തിന് മറുപടിയായി ബജറ്റ് 2020 'എന്തുവില

കൊടുത്തും വളര്‍ച്ച നേടണം' എന്ന് 37 ശതമാനത്തിലധികം പേര്‍

അഭിപ്രായപ്പെട്ടപ്പോള്‍, 40% പേര്‍ ചൂണ്ടിക്കാട്ടിയത് 'വസ്തുനിഷ്ഠ

ലക്ഷ്യങ്ങള്‍' ഉള്ള ബജറ്റ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ്.

തെറ്റായ

മുന്‍ഗണനകളാല്‍ ഇന്ത്യക്ക് വഴി തെറ്റുന്നുവെന്ന ആശങ്ക പകുതിയിലധികം

പേര്‍ക്കുമുണ്ട്. മോദിയുടെ രണ്ടാം ഭരണ കാലത്ത് സമ്പദ്വ്യവസ്ഥയെ പിന്നോട്ട്

നിര്‍ത്തുന്ന ഏറ്റവും വലിയ ഘടകം തെറ്റായ മുന്‍ഗണനകളാണെന്ന് 52% ആളുകള്‍

പറഞ്ഞു. പ്രതികരിച്ചവരില്‍ അഞ്ചിലൊന്ന് പേര്‍ ആഗോള വ്യാപാര

പ്രതിസന്ധിയെയാണ് കുറ്റപ്പെടുത്തിയത്. അതേസമയം 17 ശതമാനം പേരും ഇന്ത്യ

ധനക്കമ്മി ഭീതിയില്‍ നിന്ന് മുക്തി നേടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ജിഎസ്ടി

കാര്യക്ഷമമാക്കുന്നതിലെ കാലതാമസമാണ് പുരോഗതി തടഞ്ഞ ഒരു വലിയ കാര്യം എന്ന്

29% പേര്‍ അഭിപ്രായപ്പെട്ടു. രോഗഗ്രസ്ഥമായ പൊതുമേഖലാ സ്ഥാപനങ്ങള്‍

വില്‍ക്കാനുള്ള അടിയന്തിര നടപടി വേണമെന്ന് 20 ശതമാനത്തിലധികം പേര്‍

പറഞ്ഞു. താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

നല്‍കുന്നുള്ളൂ എന്നതില്‍ 18 ശതമാനത്തിലധികം ആളുകള്‍ അതൃപ്തരാണ്.

മോദി

സര്‍ക്കാര്‍ നിശ്ചയിച്ച 5 വര്‍ഷ സമയപരിധിക്കുള്ളില്‍ ഇന്ത്യ 5 ട്രില്യണ്‍

ഡോളര്‍ ലക്ഷ്യത്തിലെത്തുമോയെന്നതായിരുന്നു ഒരു ചോദ്യം. 40% പേര്‍

5-ട്രില്യണ്‍ ഡോളര്‍ സാധ്യമാണെന്ന് കരുതുന്നു; പക്ഷേ ഇത് 5

വര്‍ഷത്തിനുള്ളില്‍ വരില്ല. സമൂല പരിഷ്‌കാരങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഈ

ലക്ഷ്യം സാധ്യമാകില്ലെന്ന് 38 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടു.12.4%

പേര്‍ ഇതിനെ 'ദിവാസ്വപ്നം' എന്ന് വിശേഷിപ്പിച്ചു. 9.2% പേര്‍ക്കു മാത്രമേ

ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുള്ളൂ.

നിലവില്‍

ഇന്ത്യക്കു സാധ്യമാവുക പരമാവധി 5% വളര്‍ച്ചാ നിരക്കാകുമെന്ന അഭിപ്രായമാണ്

കൂടുതല്‍ പേര്‍ക്കുമുള്ളത്. എന്നാല്‍ 12% ആളുകള്‍ പോലും ഇന്ത്യന്‍ സമ്പദ്

വ്യവസ്ഥയുടെ ദുഃഖ ദിനങ്ങള്‍ അവസാനിച്ചതായി വിശ്വസിക്കുന്നില്ല.

സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ വൈഷമ്യങ്ങള്‍ അവശേഷിക്കുന്നുവെന്ന് 29

ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടു. കൃത്യ അഭിപ്രായം പറയാന്‍

സമയമായിട്ടില്ലെന്ന നിലപാടാണ് 22 ശതമാനം പേരുടേത്. സര്‍ക്കാരിന്റെ

പരിഷ്‌കരണ പാതയെ ആശ്രയിച്ചിരിക്കും ജിഡിപിയുടെ ഗതിയെന്നായിരുന്നു ഭൂരിപക്ഷ

വാദം.

സമ്പദ്വ്യവസ്ഥയില്‍ ദ്രുതഗതിയിലുള്ള

വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടോയെന്നതായിരുന്നു ഒരു ചോദ്യം. സമൂല

പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രം അതു സാധ്യമാണെന്ന് 57% പേരും

കരുതുന്നു. പെട്ടെന്നുള്ള വഴിത്തിരിവ് അസാധ്യമല്ലെന്ന് കരുതുന്നവരില്‍

നാലിലൊന്നോളം പേര്‍ പറഞ്ഞത്, ബജറ്റ് 2020 സമഗ്രമായ രോഗശമനം

ലക്ഷ്യമിടണമെന്നാണ്. ഇനിയുള്ള ഇന്ത്യയുടെ പുരോഗതി ഉറപ്പാക്കുന്ന താക്കോല്‍ ഈ

ബജറ്റിലുണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it