പ്രത്യക്ഷ നികുതി വരുമാനത്തില്‍ 100 ശതമാനം വര്‍ധന

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 100.4 ശതമാനം വളര്‍ച്ച. ധനകാര്യ വകുപ്പ് പുറത്തു വിട്ട കണക്കു പ്രകാരം 1,85,871 കോടി രൂപയാണ് ഇത്തവണത്തെ ഈ കാലയളവിലെ നികുതി വരുമാനം.

മുന്‍ വര്‍ഷം ഇതേകാലയളവില്‍ 92762 കോടി രൂപയായിരുന്നു.
റിഫണ്ട് നല്‍കുന്നതിനു മുമ്പുള്ള ആകെ പ്രത്യക്ഷ നികുതി വരുമാനം 2,16,602 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1,37,825 കോടി രൂപയായിരുന്നു. ഇതില്‍ 96923 കോടി രൂപ കോര്‍പറേറ്റ് ടാക്‌സും, 1,19,197 കോടി രൂപ സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് അടക്കമുള്ള വ്യക്തിഗത ആദായ നികുതിയുമാണ്.Related Articles

Next Story

Videos

Share it