ആദായനികുതി:പരമാവധി നിരക്ക് 20 % മതിയെന്ന് ഡി.ടി.സി പാനല്‍

വ്യക്തിഗത ആദായനികുതി നിരക്കില്‍ ഗണ്യമായ കുറവു വരുത്താന്‍ ബന്ധപ്പെട്ട ഡയറക്ട് ടാക്‌സ് കോഡ് പാനല്‍ ശുപാര്‍ശ ചെയ്തതായി സൂചന. ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 20 ശതമാനമായിരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (ഡിഡിടി) നിര്‍ത്തലാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

ലോങ്ങ് ടേം ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് (എല്‍ടിസിജി) തുടരണമെന്നും ഡിവിഡന്റുകള്‍ സാധാരണ വരുമാനമായി കണക്കാക്കണമെന്നും പാനല്‍ നിര്‍ദ്ദേശിച്ചു. നിലവിലുള്ള 5,20,30 ശതമാനം നിരക്കുകള്‍ക്കു പകരമായി ഡി.ടി.സി പാനല്‍ ശുപാര്‍ശ ചെയ്യുന്നത് 5,10,20 ശതമാനമാണ്.

Related Articles

Next Story

Videos

Share it