നാട്ടിലെ റോഡിന് സ്വന്തം പേരിടണോ? നികുതി നൽകൂ!

ബജറ്റവതരണത്തിന് മുന്നോടിയായി പാർലമെൻറിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യമുളളത്. 

Tax, income tax
-Ad-

കഴിഞ്ഞ പത്തുവർഷക്കാലം ഏറ്റവും കൂടുതൽ നികുതി നൽകിയ പൗരന്മാർക്ക് പ്രത്യേക അവകാശങ്ങൾ നൽകണമെന്ന് നിർദേശം. ബജറ്റവതരണത്തിന് മുന്നോടിയായി പാർലമെൻറിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യമുളളത്.

ഉയർന്ന നികുതി നൽകുന്ന ആളുകളുടെ പേര് അവിടത്തെ റോഡുകൾക്കും കെട്ടിടങ്ങളും നൽകുക എന്നതാണ് നികുതി വിധേയത്വം ഉറപ്പാക്കാനുള്ള നിർദേശങ്ങളിലൊന്ന്.

“ആളുകൾ തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസ് പരസ്യപ്പെടുത്തുന്നതിന് ആർഭാടകരമായ ജീവിതരീതി അവലംബിക്കുക സാധാരണയാണ്. അതിനു പകരം ഒരു ജില്ലയിൽ ഏറ്റവും ഉയർന്ന നികുതി നൽകുന്ന ആദ്യ 10 പേരെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നത് നികുതി വിധേയത്വം കൂട്ടും,” സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു.

-Ad-
നികുതി വിധേയത്വം ഉയർത്താനുള്ള ചില പ്രധാന നിർദേശങ്ങൾ
  1. എയർപോർട്ടുകളിൽ ബോർഡിങ് പ്രിവിലേജുകൾ, റോഡിലും ടോൾ ബൂത്തിലും ഫാസ്റ്റ്-ലെയ്ൻ സൗകര്യം, ഇമിഗ്രേഷൻ കൗണ്ടറുകളിൽ പ്രത്യേക ലെയ്ൻ തുടങ്ങിയവ.
  2. പ്രധാന കെട്ടിടങ്ങൾ, സ്മാരകങ്ങൾ, റോഡുകൾ, ട്രെയിനുകൾ, സർക്കാർ സംരംഭങ്ങൾ, സ്കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ഹോസ്പിറ്റലുകൾ, എയർപോർട്ടുകൾ ഇവയ്‌ക്കെല്ലാം കഴിഞ്ഞ 10 വർഷക്കാലം കൂടുതൽ നികുതി നൽകിയവരുടെ പേര് നൽകുക.
  3. പ്രമുഹ ക്ലബ്ബുകളിൽ എക്‌സ്‌ക്‌ളൂസീവ് അംഗത്വം

റിവാർഡുകൾ നൽകുന്നതു കൂടാതെ എന്തെല്ലാം ചെയ്യാം? സർവേ പറയുന്നതിതാണ്:

  • നികുതി ഓട്ടോമാറ്റിക് ആയി ഡിഡക്റ്റ് ചെയുകയും ടാക്സ് റീഫണ്ട് മുഴുവനുമായോ ഭാഗികമായോ സേവിങ്സ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുക. ഇത് സമ്പാദ്യ ശീലം ഉയർത്തും.
  • നികുതി നൽകേണ്ടാത്തവരും ടാക്സ് ഫോം ഫയൽ ചെയുന്നത് നിർബന്ധമാക്കുക,
  • നികുതി ഫോമുകൾ സമർപ്പിക്കാനുള്ള തടസങ്ങൾ നീക്കുക.
  • നികുതി നല്കാത്തവരുടെ പേര് വെളിപ്പെടുത്തുന്നത് (പബ്ലിക് ഷെയ്‌മിംഗ്) നികുതി വിധേയത്വം കൂട്ടും. എന്നാൽ നിരന്തരമായ പബ്ലിക് ഷെയ്‌മിംഗ് ഫലം ചെയ്യില്ല.
  • നിരന്തരമായി റിമൈൻഡർ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here