അന്ന് ഐപിഎസ് ലഭിച്ചിട്ടും ഐആര്‍എസ് തെരഞ്ഞെടുത്തു; ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായ ആദ്യ വനിതയെ അറിയാം

കേരളത്തിലെ ആദ്യ വനിതാ ഇന്‍കം ടാക്്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ചുമതലയേല്‍ക്കുന്നു. തിരുവനന്തപുരം സ്വദേശിനിയായ ശശികല നായരാണ് സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി സ്ഥാനമേല്‍ക്കുന്നത്. ധനം, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയങ്ങളില്‍ ഉയര്‍ന്ന തസ്തികയില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രവര്‍ത്തനാനുഭവമുള്ള വനിതയാണ് ശശികല.

തിരുവനന്തപുരത്തു നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ ശശികല മെറിറ്റ് സ്‌കോളര്‍ഷിപ്പോടെയാണ് എല്ലാ തലങ്ങളിലും പഠനം നടത്തിയത്. എം.എസ്സി. സുവോളജിക്ക് മൂന്നാം റാങ്കും നേടി. തുടര്‍ന്ന് ബര്‍മിങാം സര്‍വകലാശാലയില്‍നിന്ന് പബ്ലിക് പോളിസിയില്‍ എം.ബി.എ. വിവാഹത്തിനു ശേഷമാണ് 1983-ല്‍ സിവില്‍ സര്‍വീസിലേക്ക് വരുന്നത്. ഐ.പി.എസ്. കിട്ടിയെങ്കിലും ഐഎ.ആര്‍.എസ്. തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് ചെന്നൈ, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ നികുതി സമാഹരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ഗോവയില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷനായിരിക്കേ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്നിരുന്നു. ഒരു ഘട്ടത്തില്‍ 1800 കോടിയുടെ വിദേശ സ്വത്തുക്കള്‍ പിടിച്ചെടുത്തതിലൂടെ ശശികല നായര്‍ ശ്രദ്ധ നേടി.

പ്രതിരോധ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (നേവി) ആയിരിക്കേ നാവികസേനയുടെയും തീര സംരക്ഷണ സേനയുടെയും ബജറ്റുകള്‍ കൈകാര്യം ചെയ്തു. ഈ നിലയില്‍ സേവനമനുഷ്ടിച്ച ചുരുക്കം ചില വനിതകളില്‍ ഒരാളെന്ന നിലയിലും ശശികല ഡിഫന്‍സ് രംഗത്ത് തിളങ്ങി. യു. കെ., ജര്‍മനി, റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിരോധ ഉപകരണങ്ങള്‍ക്കായുള്ള ദേശീയ, അന്തര്‍ദേശീയ കരാറുകള്‍ക്കായുള്ള ചര്‍ച്ചാ സംഘത്തിന്റെയും ഭാഗമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it