ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ; പ്രതീക്ഷ മങ്ങി കാര്‍ നിര്‍മ്മാതാക്കള്‍

സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നികുതി ഇളവുകള്‍ ആലോചിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ നടക്കും. ടൂറിസം മേഖലയ്ക്കുള്ള ഇളവുകള്‍ മിക്കവാറും ഉറപ്പായെങ്കിലും കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.

ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശ യോഗത്തിന്റെ പരിഗണനയിലുണ്ട്. 7500 -10000 രൂപ റേഞ്ചിലെ ഹോട്ടല്‍ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്ന് ധന മന്ത്രാലയവൃത്തങ്ങള്‍ കരുതുന്നു. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതാണ് വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുന്നതിനുള്ള തടസം.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it