ജീവനക്കാര്‍ക്ക് താമസ സൗകര്യം: ആദായ നികുതിയില്‍ ഈ മാസം മുതല്‍ ഈ മാറ്റങ്ങള്‍

1961ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 17(2) അനുസരിച്ചിട്ടാണ് ജീവനക്കാര്‍ക്ക് തൊഴിലുടമ താമസ സൗകര്യം (Residential Accommodation) ലഭ്യമാക്കുമ്പോള്‍ പെര്‍ക്വിസ്റ്റ് (Perquisite) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആദായ നികുതി കൊടുക്കേണ്ടി വരുന്നത് കൂടാതെ 1962ലെ ആദായ നികുതി നിയമത്തിലെ(Rules) 'റൂള്‍ 3' (Rule 3) പരിഗണിച്ച്‌ വേണം മേല്‍ സാഹചര്യത്തില്‍ ആദായനികുതി കണ്ടു പിടിക്കേണ്ടത്. എന്നാല്‍ 2023ലെ ഫിനാന്‍സ് ആക്റ്റ് അനുസരിച്ചും റൂള്‍ '3' ല്‍ 'C.B.D.T' വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ചിട്ടും 2023 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന താമസ സൗകര്യവുമായി ബന്ധപ്പെട്ട ആദായ നികുതി വ്യവസ്ഥകളില്‍ മാറ്റം വന്നിരിക്കുന്നു. പ്രധാനപ്പെട്ട മാറ്റങ്ങള്‍ താഴെ ചേര്‍ക്കുന്നു.

(1) ഗവണ്‍മെന്റ് ഇതര ജീവനക്കാര്‍

തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം (ഫര്‍ണിച്ചര്‍ ഒഴികെ) ജീവനക്കാര്‍ക്ക് ലഭ്യമാക്കുമ്പോള്‍

ചിത്രം/ചാര്‍ട്ട് ശ്രദ്ധിക്കുക :(2) 01/04/2023 മുതല്‍ 31/08/2023 വരെ നിലവിലുള്ള നിരക്ക് അനുസരിച്ചിട്ടാണ് ആദായനികുതി (താമസ സൗകര്യവുമായി ബന്ധപ്പെട്ട്) കണ്ടുപിടിക്കേണ്ടത്. നിലവില്‍ 2001ലെ സെന്‍സസ് അടിസ്ഥാനത്തിലായിരുന്നു ജനസംഖ്യ കണക്കിലെടുത്തിരുന്നത്.

(3) ഗവണ്‍മെന്റ് ഇതര ജീവനക്കാര്‍

തൊഴിലുടമ പാട്ടത്തിന് (lease) എടുത്തോ വാടകയ്ക്ക് എടുത്തോ(rent) താമസിക്കുന്നതിനുള്ള വീട് (ഫര്‍ണിച്ചര്‍ ഒഴികെ) ജീവനക്കാര്‍ക്ക് ലഭ്യമാക്കുമ്പോള്‍:

ജീവനക്കാരന്റെ ശമ്പളത്തിന്റെ 10% അല്ലെങ്കില്‍ തൊഴിലുടമ കൊടുത്ത വാടക, ഏതാണോ ചെറിയ തുക, ആ തുകയാണ് ജീവനക്കാരന്റെ മൊത്ത വരുമാനം (Gross Total Income) കണ്ടുപിടിക്കുമ്പോള്‍ കണക്കു കൂട്ടുന്നത്.

31/08/2023 വരെ മേല്‍പ്പറഞ്ഞ 10% എന്നതിന് പകരം 15% എന്നതാണ് പരിഗണിക്കേണ്ടത്.

(4) താഴെപ്പറയുന്ന സ്ഥലങ്ങളില്‍ വാടക ഇല്ലാതെ താമസ സൗകര്യം (Rent free accommodation) തൊഴിലുടമ ലഭ്യമാക്കുമ്പോള്‍ ആദായ നികുതി വരുന്നതല്ല:

ഖനന സ്ഥലം, തീരത്തെ എണ്ണ പര്യവേക്ഷണ സ്ഥലം, പ്രോജക്റ്റ് എക്‌സിക്യൂഷന്‍ സൈറ്റ്, അണക്കെട്ട് സ്ഥലം, വൈദ്യുത ഉല്‍പ്പാദന സൈറ്റ്, ഓഫ്‌ഷോര്‍ സൈറ്റ് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ താഴെ ചേര്‍ക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി വീട് അനുവദിക്കുമ്പോള്‍:

(i) വീട് 1000 സ്‌ക്വയർ ഫീറ്റില്‍ കൂടുതല്‍ ഇല്ലെങ്കില്‍ (മുനിസിപ്പാലിറ്റിയുടെ പ്രാദേശിക പരിധിയില്‍ നിന്ന് ചുരുങ്ങിയത് 8 കി.മി കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍)

(ii) ടൗണില്‍ നിന്ന് ചുരുങ്ങിയത് 30 കി.മി ദൂരെയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട് ലഭ്യമാക്കുമ്പോള്‍ (2011ലെ സെന്‍സസ് കണക്കനുസരിച്ച് സ്ഥലത്തിന്റെ ജനസംഖ്യ 100,000 എന്നതില്‍ താഴെ)

(5) മേല്‍പ്പറഞ്ഞ 1,2,3,4 എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ വാടക ഇല്ലാതെ ജീവനക്കാര്‍ക്ക് താമസ സൗകര്യം തൊഴിലുടമ ലഭ്യമാക്കുമ്പോള്‍ ഒരു നിശ്ചിത തുക പെര്‍ക്വിസിറ്റ് മൂല്യമായി കണ്ടുപിടിച്ച്, ആ തുക ജീവനക്കാരന്റെ ശമ്പളത്തില്‍ ഉള്‍പ്പെടുത്തിയിട്ടാണ് ആദായ നികുതി കണ്ടുപിടിക്കുന്നത്.

Related Articles

Next Story

Videos

Share it