വിരമിച്ചവര്‍ക്ക് ആദായ നികുതി ബാധ്യതയുണ്ടോ?

2022 -2023 സാമ്പത്തിക വര്‍ഷത്തിലെ ടിഡിഎസ് (TDS) എങ്ങനെയാണ് ഡിഡിഓ (DDO) ഈടാക്കേണ്ടത് എന്നത് വിശദീകരിക്കുന്ന ഒരു സര്‍ക്കുലര്‍ ഈ മാസം ഏഴാം തീയതി സി ബി ഡി റ്റി (CBDT) പുറപ്പെടുവിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ 2022 -2023 സാമ്പത്തിക വര്‍ഷത്തിലെ പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ ആദായനികുതി ബാധ്യത സാമാന്യ രീതിയില്‍ വിലയിരുത്തുന്നു.

(1) പെന്‍ഷന്‍ 'സാലറി' എന്ന ഹെഡിലാണ് വരുന്നത്. ആയതിനാല്‍ 50,000 രൂപ സ്റ്റാഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കുന്നതാണ്. താങ്കളുടെ പെന്‍ഷന്‍ 250,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതാണ്.
(2) ഫാമിലി പെന്‍ഷന്‍ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' (income from other sources) എന്ന ഹെഡിലാണ് വരുന്നത്. ആയതിനാല്‍ വകുപ്പ് 192 ബാധകമല്ല. കൂടാതെ ഫാമിലി പെന്‍ഷന്‍ എന്ന ശീര്‍ഷകത്തിന്‍മേല്‍ ഡിഡിഓ ടിഡിഎസ് (TDS) ഈടാക്കുവാന്‍ പാടില്ല.
(3) കേരള ട്രെഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ 2023 ഫെബ്രുവരി മാസം ട്രെഷറിയില്‍ ആദായ നികുതി സ്റ്റേറ്റ്‌മെന്റും, അനുബന്ധരേഖകളും സമര്‍പ്പിക്കേണ്ടതാണ്.
(4) പഴയരീതി (old regime), പുതയരീതി (new regime) അനുസരിച്ചോ ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുവാന്‍ കഴിയുന്നതാണ്. 115BAC അനുസരിച്ചിട്ടുള്ള ഓപ്ഷന്‍ കൊടുക്കുവാനുള്ള അവസാന തീയതി 2023 ജൂലൈ 31 ആണ്.
(5) ഡിഎ അരിയര്‍, പെന്‍ഷന്‍ എന്നിവ ലഭിച്ചിട്ടുള്ള പെന്‍ഷന്‍ക്കാര്‍ക്ക് വകുപ്പ് 89 അനുസരിച്ചുള്ള റിലീഫ് (relief) ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.
(6) ബാങ്ക്, സഹകരണ സംഘം, പോസ്റ്റ് ഓഫീസ് എന്നീ സ്ഥലങ്ങളില്‍ അക്കൗണ്ടുള്ള പെന്‍ഷന്‍കാര്‍ക്ക് പലിശയിനത്തില്‍ പരമാവധി 50,000 (sec 80ttb) രൂപ വരെ ക്ലെയിം ചെയ്യാന്‍ സാധിക്കുന്നതാണ്.
(7) Scheduled bank മുഖാന്തിരം പെന്‍ഷന്‍ വാങ്ങിക്കുന്ന 75 വയ്‌സ് തികഞ്ഞ മുതിര്‍ന്ന പൗരന്‍മാരായ പെന്‍ഷന്‍ക്കാര്‍ക്ക് വകുപ്പ് 194P അനുസരിച്ച് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. മേല്‍ സാഹചര്യത്തില്‍ ബാങ്ക് ടിഡിഎസ് ഈടാക്കേണ്ടതാണ്.
(8) ഗവണ്‍മന്റ് ജോലിയില്‍ നിന്ന് വിരമിച്ചവരുടെ commuted pension, ഗ്രാറ്റുവിറ്റി എന്നിവയുടെ മേല്‍ ആദായ നികുതി ആവശ്യമില്ല.
(9) sec 80C, sec 80D തുടങ്ങിയ വകുപ്പ് പെന്‍ഷന്‍ക്കാര്‍ക്ക് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.


Related Articles

Next Story

Videos

Share it