Begin typing your search above and press return to search.
ആദായനികുതി ക്ഷീര കർഷകനെ എങ്ങനെ ബാധിക്കും? അറിയാം!
ക്ഷീരസഹകരണസംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്താ നുള്ള കേന്ദ്ര നിർദ്ദേശം പ്രാവർത്തികമായാൽ ക്ഷീരകർഷകർക്ക് ഒരു വലിയ ഭാരം ആയിരിക്കും വരാൻ പോകുന്നത്.നികുതിയെ എതിർത്തു കൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സംഘമായ മിൽമയും എതിർപ്പുമായി രംഗത്തുണ്ട്. ക്ഷീര സംഘങ്ങൾക്ക് ആദായ നികുതി ഇളവ് ബാധകമാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് ക്ഷീര സംഘങ്ങളെയും ആദായ നികുതി പരിധിയിൽ കൊണ്ട് വരുന്നത്.
ഒരു ലിറ്റർ പാൽ 40രൂപ നിരക്കിൽ 340ലിറ്റർ പാൽ ദിവസവും അളക്കുന്ന സംഘത്തിൽ പാലിന്റെ വാർഷിക വിറ്റ് വരവ് 50ലക്ഷം രൂപ കവിയും.അതുകൊണ്ട്
സംഘങ്ങളിൽ ഒരു ലിറ്റർ പാൽനൽകുന്ന കർഷകനും ആദായ നികുതിയുടെ ഒരു വിഹിതം നൽകണം. ഇങ്ങനെ ആണെങ്കിൽ കേരളത്തിലെ രണ്ട് ലക്ഷത്തോളം ക്ഷീര കർഷകർ നികുതി അടക്കേണ്ടി വരും എന്നാണ് കണക്ക്.
കർഷകർ നൽകുന്ന പാലിന്റെ വിലയിൽ നിന്ന് നേരിട്ട് നികുതി പിടിക്കില്ല. സംഘത്തിന്റെ വാർഷിക ലാഭം അടിസ്ഥാ നമാക്കിയാണ് നികുതി നിശ്ചയിക്കുക. പാൻ കാർഡുള്ള ക്ഷീര സംഘങ്ങൾ രണ്ട് വർഷമായി നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ
നികുതി ഈടാക്കും.50ലക്ഷം രൂപയിൽ അധികമാണെങ്കിൽ 5 ശതമാനം നികുതിയായിരിക്കും ഈടാക്കുന്നത്. പാൻ കാർഡ് ഇല്ലെങ്കിൽ 50ലക്ഷം രൂപയിൽ അധികമാകുന്ന തുകക്ക് 20ശതമാനം നികുതിയും നൽകേണ്ടി വരും.
Next Story
Videos