ബജറ്റിലെ ആ നികുതിയിളവ് 10 ലക്ഷം വരുമാനമുള്ളവർക്കും നേടാം

ഇക്കഴിഞ്ഞ കേന്ദ്ര ഇടക്കാല ബജറ്റിൽ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് പൂർണ ടാക്സ് റിബേറ്റ് മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പായാൽ നികുതിയിളവിനും മറ്റുമുള്ള എല്ലാ വ്യവസ്ഥകളും പ്രയോജനപ്പെടുത്തി 10 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയിൽ നിന്ന് ഒഴിവാകാൻ സാധിക്കും.

അടിസ്ഥാനപരമായി നികുതി സ്ലാബുകള്‍ക്ക് മാറ്റമൊന്നുമില്ലെങ്കിലും ടാക്സ് റിബേറ്റിൽ വർധനയുണ്ട്. മുൻപ് 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അനുവദിച്ചിരുന്ന 2,500 രൂപ റിബേറ്റ് ഇപ്പോള്‍ 12,500 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റാന്റേഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനമനുസരിച്ച് 80സി മുതൽ 80യു വരെയുള്ള സെക്ഷനുകൾക്ക് കീഴിലുള്ള ഡിഡക്ഷൻ എല്ലാം നേടിയതിന് ശേഷം നിങ്ങളുടെ നികുതി വിധേയ വരുമാനം 5 ലക്ഷത്തിൽ കൂടുന്നില്ല എങ്കിൽ നികുതി അടക്കേണ്ടി വരില്ല.

എന്നാൽ 10 ലക്ഷം രൂപ വരെ വാർഷിക വേതനം നേടുന്നവർക്ക് എങ്ങനെയാണ് ഈ ഇളവ് ഗുണം ചെയ്യുക. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം പരിശോധിക്കാം.

വരുമാനം - 10,00000
80സി അനുസരിച്ചുള്ള എക്സെംപ്ഷൻ -1,50,000
സ്റ്റാൻഡേർഡ് ഡിഡക്ഷൻ -50,000
ഭവനവായ്പാ പലിശ -2,00000
എൻപിഎസ് നിക്ഷേപം -50,000
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം -50,000

നികുതിവിധേയ വരുമാനം -5,00000
അടക്കേണ്ടി വരുന്ന നികുതി -12,500
ടാക്സ് റിബേറ്റ്- 12,500
നികുതി ബാധ്യത -0

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം മുതിര്‍ന്ന പൗരന്മാരായ അച്ഛനും അമ്മയ്ക്കും എടുത്തുനൽകിയാലേ ഇൻഷുറൻസിലുള്ള മേൽപറഞ്ഞ ഇളവ് നേടാൻ സാധിക്കൂ.

Related Articles

Next Story

Videos

Share it