ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം; ചിലര്‍ക്ക് തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടില്ല, അറിയാം

2021 മെയ് 20 ലെ ഒരു സര്‍ക്കുലര്‍ മുഖാന്തിരം കോവിഡ് 19 ന്റെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന നികുതിദായകര്‍ക്ക് ആശ്വാസം പകരുന്നതിന് വേണ്ടി ചില തീയതികള്‍ നീട്ടിയിട്ടുണ്ട്. വ്യക്തികള്‍ക്ക് 2021-2021 അസെസ്‌മെന്റ് ഇയറിലെ (Assessment year) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. അത്‌പോലെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട കമ്പനികള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അത് പോലെ റിവൈസ്ഡ് റിട്ടേണ്‍ (Revised return) വൈകി സമര്‍പ്പിക്കുന്ന റിട്ടേണ്‍ (Belated return)എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.

മേല്‍ സാഹചര്യത്തില്‍ ഏതൊക്കെ വ്യക്തികളുടെ കാര്യത്തിലാണ് തീയതികള്‍ ദീര്‍ഘിപ്പിക്കുന്നത് എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. താഴെ കാണിക്കുന്ന തുകകള്‍ കുറച്ചിട്ട് (Deduct) ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ആദായ നികുതി ബാധ്യത ഉണ്ടെങ്കില്‍ (Self Assessment Tax)
ഉണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാനുള്ള തീയതി ദീര്‍ഘിപ്പിച്ചിട്ടില്ല.
1. അഡ്വാന്‍സ് ടാക്‌സ്
2. ടിഡിഎസ് അല്ലെങ്കില്‍ ടിസിഎസ്
3. വകുപ്പ് 89 അുസരിച്ചുള്ള റിലീഫ് (relief)
4. വകുപ്പ് 90 അനുസരിച്ചുള്ള റിലീഫ് (relief)
5. വകുപ്പ് 90 A അനുസരിച്ചുള്ള റിലീഫ് (relief)
6.വകുപ്പ് 91 അനുസരിച്ചുള്ള റിലീഫ്(relief)
7. വകുപ്പ് IISJAA അല്ലെങ്കില്‍ വകുപ്പ് IISJD എന്നിവ അനുസരിച്ച് ലഭിക്കുന്ന ടാക്‌സ് ക്രെഡിറ്റ്.
ഇങ്ങനെ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സെല്‍ഫ് അസെസ്‌മെന്റ് ടാക്‌സ് ഉണ്ടെങ്കില്‍ വ്യക്തികള്‍ ജൂലൈ 31 നുള്ളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം. അത് പോലെ ഒക്ടോബര്‍ 31 നുള്ളില്‍ റിട്ടേണ്‍ കൊടുക്കേണ്ട കമ്പനികള്‍ (ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സെല്‍ഫ് അസെസ്‌മെന്റ് ടാക്‌സ് ഉണ്ടെങ്കില്‍)പ്രസ്തുത തീയതികളില്‍ സമര്‍പ്പിച്ചിരിക്കണം.
പ്രധാനമായും മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള (income from other sourcse) വരുമാനം ഉണ്ടെങ്കില്‍ സെല്‍ഫ് അസെസ്‌മെന്റ് ടാക്‌സ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള വ്യക്തികള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം.


Related Articles

Next Story

Videos

Share it