രാജ്യത്തെ കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വര്‍ധന

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യനാല് മാസങ്ങളിലെ കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ 34 ശതമാനത്തിന്റെ വര്‍ധന. രാജ്യത്തെ കമ്പനികളുടെ പ്രവര്‍ത്തനം മികച്ച നിലയിലാണെന്നതും ഉയര്‍ന്ന വരുമാനവും ഡിമാന്‍ഡ് വളര്‍ച്ചയുമാണ് കോര്‍പ്പറേറ്റ് നികുതി വരുമാനത്തിന്റെ വര്‍ധനവ് സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷത്തെ കാലയളവില്‍ കോവിഡ് കാരണമാണ് നികുതി വരുമാനം കുറഞ്ഞതെങ്കിലും, കോവിഡിന് മുമ്പുള്ള 2018-19 സാമ്പത്തിക വര്‍ഷത്തെ കാലയളവിനേക്കാള്‍ കോര്‍പ്പറേറ്റ് നികുതി പിരിവ് 9 ശതമാനത്തിലധികം ഉയര്‍ന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ (2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ) കോര്‍പ്പറേറ്റ് നികുതി പിരിവ് 7.23 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 58 ശതമാനം വര്‍ധനവായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് നികുതി പിരിവ് 16 ശതമാനം ഇടിഞ്ഞ് 5.57 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് മഹാമാരി കാരണം 2020-21 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവും കുത്തനെ ഇടിഞ്ഞു.


Related Articles

Next Story

Videos

Share it