ഡിജിറ്റല്‍ നികുതിയുടെ ന്യായ വിഹിതം വേണമെന്ന് ഇന്ത്യ

ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) നിര്‍ദ്ദേശത്തില്‍ കാതലായ മാറ്റങ്ങള്‍ തേടി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആശങ്കകള്‍ ഇന്ത്യ ഒഇസിഡിയുമായി പങ്കുവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശികമായിത്തന്നെ വന്‍ വരുമാനമുണ്ടാക്കുന്ന ഗൂഗിള്‍, ഫേസ്ബുക്ക്, ഉബര്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള നികുതിയുടെ ശരിയായ വിഹിതം രാജ്യത്തിന് നിഷേധിക്കപ്പെടുന്നു. കൂടുതല്‍ വരുമാനമുണ്ടാക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി നികുതി ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ സന്തുലിതവും പ്രായോഗികവുമായ മാര്‍ഗരേഖയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പൊതു അഭിപ്രായത്തിനായി ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള കരട് ഒഇസിഡി ഒക്ടോബര്‍ 9 ന് പുറത്തിറക്കിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നവംബര്‍ 21 - 22 തീയതികളില്‍ നടക്കും. നിയമങ്ങള്‍ നടപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളും സമ്മതിക്കണം.

Related Articles

Next Story

Videos

Share it