ഈ വർഷത്തെ ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ സമയമായോ?

2023-24 അസെസ്‌മെന്റ് ഇയറിലെ (Assessment Year) വ്യക്തികള്‍ക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് ITR-1, ITR-4 എന്നിവയുടെ ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. സാധാരണയായി നിങ്ങളുടെ മൊത്തവരുമാനം താഴെ ചേര്‍ക്കുന്ന തുകയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

(1) 60 വയസ്സില്‍ താഴെയുള്ള വ്യക്തികള്‍ - 2,50,000 രൂപ

(2) 60 വയസ്സിനും 80 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - 3, 00,000 രൂപ

(3) 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ - 5,00,000 രൂപ

കൂടാതെ ആദായനികുതി നിയമത്തിന്റെ വകുപ്പ് 139(1) അനുസരിച്ച് ബാധ്യത ഉള്ളവരും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം. ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

(a) താങ്കള്‍ ഒരു വിദേശ യാത്രയ്ക്ക് വേണ്ടി 2,00,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

(b) കഴിഞ്ഞ വര്‍ഷം ഒരു ലക്ഷമോ അതില്‍ കൂടുതലോ വൈദ്യുതി ചാര്‍ജ് അടച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം.

മേല്‍ സാഹചര്യത്തില്‍ 2023- 2024 ലെ ITR-1 എന്ന റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധികാണാമെന്നു നോക്കാം:

(1) ITR - 1 ഫയല്‍ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 31, 2023 ആണ്. നിങ്ങളുടെ എല്ലാ വിവരങ്ങളും കൈവശം വച്ചതിനുശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ ആരംഭിക്കുക. pre-filled form ഓണ്‍ലൈനായി ലഭ്യമാണ്. എന്നാല്‍ ടി.ഡി.എസ്/ടി.സി.എസ് വിവരങ്ങള്‍ മുഴുവനും ലഭ്യമായിട്ടില്ല.

(2) ചിത്രം (1) ല്‍ കാണും പോലെ വിവരങ്ങള്‍ കൊടുത്ത് ലോഗിന്‍ ചെയ്യണം.


ചിത്രം -1


(3) താഴെ കൊടുത്തിരിക്കുന്ന വ്യക്തികള്‍ക്കാണ്

ITR- 1 ഫയല്‍ ചെയ്യുവാന്‍ സാധിക്കുന്നത്.

(a) 50 ലക്ഷം രൂപ വരെ വരുമാനമുള്ള റസിഡന്റായിട്ടുള്ള വ്യക്തികളാണ് ITR-1 ഫയല്‍ ചെയ്യുക.

(b) സാലറി, ഒരു ഹൗസ് പ്രോപ്പര്‍ട്ടി, മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം, 5,000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം തുടങ്ങിയ വരുമാനം ഉള്ളവരാണ് ITR-1 ഫയല്‍ ചെയ്യുക.

(4) ചിത്രം (2) - ല്‍ കാണുന്ന ഓണ്‍ലൈന്‍ സെലക്റ്റ് ചെയ്യണം.


ചിത്രം - 2


(5) ചിത്രം (3), ചിത്രം (4), ചിത്രം (5) എന്നിവയിലെ കാര്യങ്ങള്‍ സെലക്റ്റ് ചെയ്യണം (ഉചിതമായ രീതിയില്‍)


ചിത്രം - 3


ചിത്രം - 4


ചിത്രം - 5


(6) അതിനു ശേഷം ചിത്രം (6) ല്‍ കാണുന്ന, താഴെ ചേര്‍ക്കുന്ന മെനുകളില്‍ പ്രവേശിച്ച് കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ രീതിയില്‍ സബ്മിറ്റ് ചെയ്തിരിക്കണം


ചിത്രം - 6


(a) Personal Information

(b) Gross Total Income

(c) Total Deductions

(d) Tax Paid

(e)Total Tax Liability

ആദായ നികുതി ഇനത്തിൽ അടയ്ക്കുവാൻ ഉണ്ടെങ്കില്‍ അത് അടച്ചതിന് ശേഷം റിട്ടേണ്‍ Verify ചെയ്ത് സബ്മിറ്റ് ചെയ്യണം.

(7) ശമ്പള കുടിശ്ശിക/ പെന്‍ഷന്‍ കുടിശ്ശിക എന്നിവ ലഭിച്ചിട്ടുണ്ടെങ്കില്‍ 10E ഫോറം പൂരിപ്പിച്ച് വകുപ്പ് 89 അനുസരിച്ചിട്ടുള്ള റിലീഫ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്നതാണ്.

(8) 10 E ഫോറം ആദ്യം ഫയല്‍ ചെയ്തതിന് ശേഷമാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ തെറ്റ് വരുന്നതാണ്.

(9) നിങ്ങളുടെ AIS (Annul Information Statement) ആദായ നികുതി വകുപ്പിന്റെ മുന്‍കൂട്ടി പൂരിപ്പിച്ച വിവരങ്ങള്‍ (റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ കാണുവാന്‍ സാധിക്കുന്നത്) എന്നിവ മനസ്സിലാക്കി '10E' സ്റ്റേറ്റ്‌മെന്റില്‍ (നേരത്തെ തയ്യാറാക്കിവച്ചത്) തെറ്റുണ്ടെങ്കില്‍ അത് ശരിയാക്കി വേണം ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ '10 E' , റിട്ടേണ്‍ എന്നിവ ഫയല്‍ ചെയ്യേണ്ടത്.

(10) ചിത്രം (7) - ല്‍ കാണിച്ചിട്ടുള്ളതുപോലെ പഴയ രീതിയാണോ, പുതിയ രീതിയാണോ എന്ന കാര്യം Select ചെയ്യേണ്ടത് അത്യാവശ്യമാണ്.


ചിത്രം - 7



Related Articles
Next Story
Videos
Share it